കോഴിക്കോട്: ഒരു സമ്പര്‍ക്ക് വ്യാപനമടക്കം ജില്ലയില്‍ ഇന്നലെ 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊടുവള്ളിയില്‍ 16 വയസ്സുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൂന്ന് പേര് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
കൊടുവള്ളിയില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ ഇതോടെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ സഹോദരി (23), മകള്‍ (ഒന്നര) എന്നിവര്‍ വിദേശത്ത് നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. യുവതിയുടെ മാതാവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങളെ തുര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ജൂണ്‍ ഒന്നിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറാമല സ്വദേശിനി (28) മെയ് 27 ന് ചെന്നൈയില്‍ നിന്നു കാര്‍ മാര്‍ഗ്ഗം വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇവരുടെ മകള്‍ ഒരു വയസ്സായ കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ് രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചേളന്നൂര്‍ സ്വദേശി (56). അബുദാബിയില്‍ നിന്ന് എത്തി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 7 നാണ് സ്രവപരിശോധനയ്ക്കയച്ചത്. പുതുപ്പാടി സ്വദേശി (44). ജൂണ്‍ 6 ന് റിയാദ് – കരിപ്പൂര്‍ വിമാനത്തില്‍ എത്തി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു.
ചേളന്നൂര്‍ സ്വദേശിനി (22) ജൂണ്‍ ഒന്നിന് റഷ്യയില്‍ നിന്ന് കണ്ണൂരില്‍ വിമാനത്തിലെത്തി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ നിരീക്ഷണത്തിലായിരുന്നു. അത്തോളി സ്വദേശി (35). ജൂണ്‍ 2 ന് ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഒളവണ്ണ സ്വദേശി (47). ജൂണ്‍ 4 ന് ബസ് മാര്‍ഗ്ഗം ചെന്നൈയില്‍ നിന്ന് കോഴിക്കോട് എത്തി ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ നിരീക്ഷണത്തിലായിരുന്നു. കുന്നുമ്മല്‍ സ്വദേശി (58) ജൂണ്‍ 4 ന് ചെന്നൈയില്‍ നിന്നും വീട്ടിലെത്തിയത്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 8ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നരിപ്പറ്റ സ്വദേശി (26). ജൂണ്‍ ഒന്നിന് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. നാദാപുരം താലൂക്ക് ഗവ ആശുപത്രിയില്‍ സ്രവ പരിശോധന നടത്തിയതിന് ശേഷം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: