പേരാമ്പ്ര: ഷാര്‍ജയില്‍ ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ച നിതിന്‍ ചന്ദ്രന് ജന്മനാടിന്റെ അന്ത്യാഞ്ജലി. കോവിഡ് 19ന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കണക്കിലെടുക്കാതെ ജനം മുയിപ്പോത്തെ പടിഞ്ഞാറക്കര കുനിയില്‍ വീട്ടിലേക്ക് എത്തുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി നിരവധി പേരാണ് നിതിനെ അവസാനമായി ഒരു നോക്കുകാണാന്‍ കാത്തുനിന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അച്ഛന്‍ രാമചന്ദ്രന്‍, അമ്മ ലത, സഹോദരി ആരതി എന്നിവരെയും അടുത്ത ബന്ധുക്കളെയും മാത്രമാണ് ഭൗതികദേഹം കാണിച്ചത്. 2.30 ഓടെ വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയ്‌ക്ക് പിതൃസഹോദരപുത്രന്‍ അഖില്‍ തീകൊളുത്തി.
ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ രാവിലെ 5.45നാണ് നിതിന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടുമണിയോടെ ഭൗകിതദേഹവുമായി ആംബുലന്‍സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കോഴിക്കോട് മിംസ് ആശുപത്രിയിലുള്ള ഭാര്യ ആതിരയ്‌ക്ക് കാണാനായി ആംബുലന്‍സ് അല്പസമയം അവിടെ നിര്‍ത്തിയശേഷമാണ് പേരാമ്പ്രയിലേക്ക് പോയത്.
കെ. മുരളീധരന്‍ എംപി, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ്, കെ. പ്രദീപന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ബിനീഷ്, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ അനൂപ്, ടി.വി. ബാലന്‍, എന്‍. സുബ്രഹ്മണ്യന്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, തുടങ്ങിയവര്‍ വീട്ടിലെത്തി.
വൈകിട്ട് മുയിപ്പോത്ത് സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബിജു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.കെ.സതി, ഗ്രാമപഞ്ചായത്ത് അംഗം എന്‍.എം. കുഞ്ഞബ്ദുല്ല, കേരള എമര്‍ജന്‍സി ടീം സംസ്ഥാന ചെയര്‍മാന്‍ ഹാരിസ് ജമാല്‍, ആര്‍.പി. ശോഭിഷ്, എന്‍.ആര്‍. രാമചന്ദ്രന്‍, ഇ. പവിത്രന്‍, കരീം കോച്ചേരി, കുന്നുമ്മല്‍ രാജന്‍, പി.കെ. പ്രഭാകരന്‍, റഷീദ് മുയിപ്പോത്ത്, ഫൈസല്‍ പാലിച്ചേരി, ജാഫര്‍ പട്ടയാട്ട്, വി.കെ. നൗഫല്‍, ഇ.കെ. സമീര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: