കോഴിക്കോട്: എലത്തൂര്‍ സിഐ കെ.കെ. ബിജു, എസ്ഐ കബീര്‍, എഎസ്ഐ പി. ബാബുരാജ്, സര്‍ക്കാര്‍ എന്നിവര്‍ നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും ആറു ശതമാനം പലിശയും കോടതി ചെലവും നല്കാന് വിധി. കോഴിക്കോട് രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് അനന്തകൃഷ്ണ നാവടയാണ് ഉത്തരവിട്ടത്.
കോണ്‍ഗ്രസ് നേതാവായ ഷാജിര്‍ അറാഫത്ത് നല്കിയ പരാതിയിലാണ് വിധി. ഷാജിര്‍ അറാഫത്തിന്റെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്ന് ഉമേഷ് എന്നയാള്‍ 2008ല്‍ ചെക്ക് നല്കി കമ്പ്യൂട്ടര്‍ വാങ്ങി ചെക്ക് മടങ്ങിയതിനെ തുടര്‍ന്നുണ്ടായ കേസിലാണ് വിധിയെന്ന് ഷാജിര്‍ അറാഫത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോടതിയിലുള്ള ചെക്ക് കേസ് പറഞ്ഞു തീര്‍ക്കാന്‍ അന്ന് നടക്കാവ് എസ്ഐയായിരുന്ന കെ.കെ. ബിജു ആവശ്യപ്പെട്ടത് താന്‍ നിരസിച്ചതായും ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ തനിക്കെതിരെ വ്യാജപരാതിയുണ്ടാക്കി കേസെടുക്കുകയായിരുന്നുവെന്നും ഷാജിര്‍ അറാഫത്ത് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഷാജിറിന്റെ സ്കോഡ ലക്ഷ്വറി കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും അതിന് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.
ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ ഷാജിര്‍ അറാഫത്ത് പറഞ്ഞു. അഡ്വ. ശ്യാം പത്മന് ഷാജിറിന് വേണ്ടി കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: