മണ്ണാര്‍ക്കാട്: തേങ്ങയില്‍ വച്ച പന്നി പടക്കം പൊട്ടി പിടിയാന ചെരിഞ്ഞ സംഭവത്തില്‍ മുഖ്യപ്രതികളെ ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് എസ് സി മോര്‍ച്ച മണ്ണാര്‍ക്കാട് ഡിവിഷന് ഓഫീസ് ഉപരോധിച്ചു. പോലീസിലേയും, ഫോറസ്റ്റിലേയും ചില ഉദ്യോഗസ്ഥരും, ചില വര്‍ഗ്ഗീയ സംഘടനകളെ കൂട്ടുപിടിച്ച് ഇടതും, വലതും സംഘടനകള്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കുകയാണെന്നും എസ് സി മോര്‍ച്ച ആരോപിച്ചു.
മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടത്തുന്ന മൃഗവേട്ട തടയുന്നതിന് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡന്റ് എ.പി. സുമേഷ് കുമാര്‍ ആരോപിച്ചു. എസ്സി മോര്‍ച്ച മണ്ഡലം പ്രസി. കെ. ചാമി , ബിജെപി മണ്ഡലം സെക്രട്ടറി ബിജു, എം.സി. മാധവന്, കെ.സി.സുനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: