കട്ടപ്പന: അന്യസംഥാന തൊഴിലാളിയുടെ അഞ്ച് വയസുകാരിയായ മകളെ അയല്‍വാസിയായ 62 വയസുകാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. അച്ഛന് പോലീസില്‍ പരാതി നല്കിയതറിഞ്ഞ പ്രതി വിഷം കഴിച്ചു ഗുരുതരാവസ്ഥയില്‍.
ചേറ്റുകുഴിയില്‍ താമസിക്കുന്ന രാജസ്ഥാന് സ്വദേശിയുടെ നാലുവയസുകാരിയായ മകളെയാണ് അയല്‍വാസിയായ മുരളിക്കട പുത്തന്‍ വീട്ടില്‍ പി.ജെ. സണ്ണി(62) പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം അറിഞ്ഞ അച്ഛന് വണ്ടന്മേട് പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍ സണ്ണി വിഷം ഉള്ളില്‍ ചെന്നനിലയില്‍ പറമ്പില്കിടക്കുന്നതാണ് കണ്ടത്.
ഉടന്‍തന്നെ ഇയാളെ വീട്ടുകാരുടെ സഹായത്തോടെ പുറ്റടി സര്‍ക്കാര്‍ ആശുപ്സ്ത്രിയില് എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സക്കായി നെടുങ്കണ്ടം അര്‍പ്പണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ആശുപത്രിയില്‍ പോലീസ് നീരിക്ഷണത്തിലാണ് കഴിയുന്നത്. സംഭവത്തില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തുവെന്ന് വണ്ടന്മേട് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: