Categories: Social Trend

‘സെക്‌സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും, മാല പാര്‍വതി നിങ്ങള്‍, നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയി’; ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍

സെക്‌സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ് മാല പാര്‍വ്വതിയുടെ മകനെതിരെ സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീത് രംഗത്തെത്തിയിരിക്കുന്നത്.

Published by

തിരുവനന്തപുരം:  സിപിഎം ആക്ടിവിസ്റ്റ് മാലാ പാര്‍വ്വതിയുടെ മകനും എസ്എഫ്‌ഐ നേതാവുമായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍. സെക്‌സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ് മാല പാര്‍വ്വതിയുടെ മകനെതിരെ സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീത് രംഗത്തെത്തിയിരിക്കുന്നത്. “നിങ്ങള്‍ വളര്‍ന്നു മാലാ പാര്‍വതി, പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നു” എന്ന് പറഞ്ഞിട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ഗുതുതര ആരോപണങ്ങള്‍ ഉയര്‍ത്തിയത്. തെളിവുകള്‍ അടക്കം സീമ പുറത്തുവിട്ടതോടെ മാല പാര്‍വ്വതി വെട്ടിലായിരിക്കുകയാണ്.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിങ്ങള്‍ വളര്‍ന്നു sree മാലാ പാര്‍വതി. പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നു……ചുവടെ കൊടുത്തിരിക്കുന്ന msg ന്റെ സ്‌ക്രീന്‍ shot. ഒരു പ്രമുഖ നടിയുടെ മകന്‍ എനിക്ക് 2017 മുതല്‍ അയക്കുന്ന msg കള്‍ ആണ്. അശ്ലീല ഭാഗങ്ങള്‍ ഉള്‍പ്പടെ കാണിച്ചു കൊണ്ടുള്ള msg ഇന്നലെ unreaded msg നോക്കുന്നതിനിടയില്‍ ശ്രദ്ധയില്‍ പെട്ടു. സിനിമ മേഘലയില്‍ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആണ്‍ മേല്‍ക്കോയ്മക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ശബ്ദമുയര്‍ത്തുന്ന സംഘടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തി.

പലരും എന്നോട് ചോദിച്ച ചോദ്യം ഞാന്‍ എന്നോട് ചോദിച്ചു. നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. നിങ്ങള്‍ നല്ലൊരു വ്യക്തിത്വം ആണ് .നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങള്‍ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ് .പക്ഷേ നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല..നിങ്ങളുടെ മകന്‍ ആണ് തെറ്റ് ചെയ്തത് .നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു.

പക്ഷേ ഒരു മാപ്പില്‍ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം. അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് .എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണന്‍ എനിക്ക് ഇത്തരത്തില്‍ ഒരു അശ്ലീല സന്ദേശം അയച്ചത്. ഇവിടെ എന്നെയും എന്റെ ജെന്റര്‍ഉം വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു.

ഞാന്‍ വല്ലാത്ത മാനസിക അവസ്ഥയില്‍ ആണ്. ഈ ഒരു പോസ്റ്റ് ചെയ്യുന്നത് .കാരണം നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു .പക്ഷേ നിങ്ങളുടെ മകന്‍ ചെയ്ത തെറ്റ് ഞാന്‍ ഇന്ന് മറച്ചു വെച്ചാല്‍ ഞാന്‍ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദര്‍ശം എല്ലാം ഞാന്‍ ഒരു പ്രശസ്തിയുടെ മുന്നില്‍ അടിയറവു പറയുന്നത് പോലെ ആവും …..

ഇനി ആരോടും ഇതു ആവര്‍ത്തിക്കരുത്…

ഞാന്‍ ഒരു ട്രാന്‍സ് വുമണ്‍ ആണ് .എനിക്കും ഉണ്ട് അഭിമാനം. എന്റെ ലൈംഗിക ചോദ്യം ചെയ്യാന്‍ മാത്രം ആരെയും അനുവദിക്കില്ല …

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts