കണിയാമ്പറ്റ: കൂടോത്തുമ്മല്‍ ചീക്കല്ലൂരിര്‍ ആദിവാസി വൃദ്ധന് കിണറ്റില്‍ വീണ് മരിച്ചു.എരഞ്ഞോലി പുളിക്കല്‍ കോളനിയിലെ ഗോപാലന് (75)ആണ് മരിച്ചത്. പനമരം റസ്ക്യൂ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വീടിന് പുറത്തിറങ്ങിയപ്പോള്‍ അബധത്തില്‍ കിണറ്റില്‍ വീണതാണെന്നാണ് സംശയിക്കുന്നത്.
കിണറിന് ചെറിയ ആള്മറയുണ്ടായിരുന്നെങ്കിലും മുകളില്‍ കമ്പി വേലി ഇട്ടിരുന്നില്ല. നിരവധി കൊച്ചു കുട്ടികളും വിദ്യാര്‍ത്ഥികളും ഉള്ള കോളനിയില്‍ ഇത്തരത്തിലുള്ള കിണര്‍ അപകടഭീഷണിയുയര്‍ത്തുന്നതാണ്. കിണറിന് ചുറ്റും കമ്പിവേലിയോ, ഉയരത്തിലുള്ള ആള്‍മറയോ വേണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: