കൊച്ചി: പ്രളയഫണ്ട് തട്ടിപ്പില്‍ മുഖ്യപ്രതിയായ വിഷ്ണുപ്രസാദ് നടത്തിയത് ഗുരുതര ക്രമക്കേടെന്ന് എറണാകുളം ജില്ല കളക്റ്ററുടെ റിപ്പോര്‍ട്ട്. പ്രതിക്ക് ഒന്നരക്കോടി രൂപയുടെ സ്വത്തുക്കളുണ്ട്. ഇതു കണ്ടുകെട്ടാനും കളക്ടര്‍ ശുപാര്‍ശ നല്കി. പ്രളയഫണ്ട് തട്ടിപ്പിലെ കളക്ടറുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ജില്ലാ കളക്ടര്‍ എസ് സുഹാസ് ജോയിന്റ് ലാന്‍ഡ് കമ്മീഷണര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.
അതേസമയം, എറണാകുളം കളക്റ്ററേറ്റ് കേന്ദ്രീകരിച്ചു നടന്ന പ്രളയ ഫണ്ട് തട്ടിപ്പിലെ മൂന്നാം പ്രതി എ.എം.അന്‍വര്‍, ഭാര്യ നാലാം പ്രതി കൗലത്ത് അന്‍വര്‍ എന്നിവരോട് അടുത്ത പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതിയും നിര്‍ദേശം നല്കി. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ് എ.എം അന്‍വര്‍. ഇരുവരേയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നും കോടതിയുടെ നിര്‍ദ്ദേശമുണ്ട്. ഇതിനു ശേഷം കൗലത്തിനു ജാമ്യം അനുവദിക്കാമെങ്കിലും അന്‍വറിന്റെ കാര്യത്തില്‍ കോടതി ഇതു വ്യക്തമാക്കിയില്ല.
പ്രളയത്തില്‍ വന്‍ദുരിതത്തിലായ പാവങ്ങള്‍ ആയിരം രൂപയ്ക്കു പോലും നെട്ടോട്ടമോടുമ്പോഴാണ ഗുരുതരമായ വെട്ടിപ്പ് നടത്തി ഭരണകക്ഷി പാര്‍ട്ടിയുടെ നേതാക്കള്‍തന്നെ പ്രളയദുരിതാശ്വാസഫണ്ട് പോക്കറ്റിലാക്കിയത്. മുഖ്യപ്രതികളായ സി.പി.എം നേതാക്കള്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. സി.പി.എം നേതാവ് എം.എം.അന്‍വറിനെയും അന്‍വറിന്റെ ഭാര്യയും തട്ടിപ്പിന്റെ കേന്ദ്രമായ അയ്യനാട് സഹകരണബാങ്കിലെ ഭരണസമിതി അഗവുമായ കൗലത്ത് അന്‍വറിനേയും ഇതുവരെ പിടികൂടിയിട്ടില്ല. ഇരുവരും എവിടയാണെന്ന് അറിഞ്ഞിട്ടും കോവിഡിന്റെ പേരു പറഞ്ഞു ഉരുണ്ടുകളിക്കുകയാണ് പൊലീസ് എന്നാണ് ആരോപണം. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പില്‍ ഇരുപത്തി എഴ് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലുടെയും ബാക്കി തുക മറ്റ് വഴികളിലൂെടയുമാണ് കൊള്ളയടിച്ചിരിക്കുന്നത്. ഒന്നാം പ്രതി കലക്ട്രേറ്റിലെ ജീവനക്കാരന് വിഷ്ണു പ്രസാദ്, രണ്ടാം പ്രതി മഹേഷ്, ചുമട്ടുതൊഴിലാളിയായ ആറാംപ്രതി നിധിന് ഭാര്യയും നീതു എന്നിവരാണ് അറസ്റ്റിലായത്. നിധിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണു കുറ്റപത്രം സമര്‍പ്പിക്കാത്തിന്റെ പേരില്‍ സിപിഎമ്മുകാര്‍ക്ക് മൂവാറ്റുപുഴ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: