പാലക്കാട്: ജില്ലയില്‍ ഇന്നലെ 14 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 172 ആയി. വിദേശത്തുനിന്നെത്തിയ നാലുപേര്‍ക്കും, ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറുപേര്‍ക്കും, രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ചെക്ക്‌പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ജീവനക്കാരനും, മറ്റൊരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ദുബായില്‍ നിന്നെത്തിയ ചളവറ പുലിയാനംകുന്ന് സ്വദേശി (43), കൊപ്പം പുലാശ്ശേരി സ്വദേശിനി (26),അബുദാബി, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ വിളയൂര്‍ പേരടിയൂര്‍ സ്വദേശിനി (29),
ആലത്തൂര്‍ കുനിശ്ശേരി സ്വദേശിനി (56), മുംബൈയില്‍ നിന്നെത്തിയ നല്ലേപ്പിള്ളി വടക്കന്തറ സ്വദേശിനി (45), തൃക്കടീരി ചെര്‍പ്പുളശ്ശേരി സ്വദേശി (56), ചെര്‍പ്പുളശ്ശേരി സ്വദേശി (44), ബെംഗ്ലൂരുവില്‍ നിന്നെത്തിയ വെള്ളിനേഴി അടക്കാപുത്തൂര്‍ സ്വദേശി (18), ചെന്നൈയില്‍ നിന്നും വന്ന ചെര്‍പ്പുളശ്ശേരി സ്വദേശി (38) ശ്രീകൃഷ്ണപുരം സ്വദേശിനി (27) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചെര്‍പ്പുളശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം ജീവനക്കാരായ രണ്ടു വനിതകള്‍ക്കും (34,45) വാളയാര്‍ ചെക്ക്‌പോസ്റ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇരട്ടക്കുളം സ്വദേശി (38)ക്കും , ഒറ്റപ്പാലം സ്വദേശിനിക്കും (60) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: