പിലാത്തറ: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൈതപ്രം തൃക്കുറ്റ്യേരി ശ്രീ കൈലാസനാഥ ക്ഷേതത്തില്‍ മോഷണം. ഭണ്ഡാരങ്ങള്‍ പൊളിച്ച് പണം കവര്‍ന്ന മോഷ്ടാക്കള്‍ ശ്രീകോവിലിന്റെയും ഓഫീസ് മുറിയുടെയും പൂട്ട് തകര്‍ത്ത് അകത്ത് കടന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണമെന്നാണ് കരുതുന്നത്.
ക്ഷേത്രത്തിലേക്കുള്ള വൈദ്യുതിയുടെ ഫീസ് ഊരി വൈദ്യുതിബന്ധം വിഛേദിച്ച ശേഷമാണ് മോഷണം. സിസിടിവികള്‍ നശിപ്പിച്ചശേഷം മോണിറ്ററും ക്യാമറ റെക്കാഡ് സിസ്റ്റവും മോഷ്ടിച്ച് കൊണ്ടുപോയി. ഭണ്ഡാരങ്ങള്‍ തകര്‍ത്ത് കാണിക്കപ്പണം മോഷ്ടിക്കുകയും ഒരു സ്റ്റീല്‍ ഭണ്ഡാരം കൊണ്ടുപോകുകയും ചെയ്തു.
ഓഫീസിലെ മേശ, ഷെല്‍ഫ് എന്നിവ തകര്‍ത്തു. സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ക്ഷേത്രത്തിനടുത്തുള്ള എഞ്ചിനിയറിങ് കോളേജിന്റെ ഹോസ്റ്റല്‍ അന്യനാട്ടില്‍ നിന്ന് വന്നവര്‍ക്കു കൊറോണ നിരീക്ഷണ കേന്ദ്രമായതിനാല്‍ തിങ്കളാഴ്ച രാത്രി 12 മണി വരെ പരിയാരം പോലീസ് ഈ പരിസരത്തുണ്ടായിരുന്നു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദര്‍ അടക്കമുള്ളവരും പരിയാരം പോലീസും സ്ഥലത്തെത്തി തെളിവെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: