കൊല്ലം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലൈ 31 രാത്രി 12 മണിവരെ അന്‍പത്തി രണ്ട് ദിവസമാണ് ഇത്തവണത്തെയും ട്രോളിംഗ് നിരോധനം. കൊല്ലം ജില്ലയിലെ ട്രോളിംഗ് നിരോധനം ഔദ്യോഗികമായി തുടങ്ങുന്നത് നീണ്ടകരയില്‍ ആണ്. കടലില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ള ട്രോളിംഗ് ബോട്ടുകള്‍ തിരികെയെത്താന്‍ നിര്‍ദ്ദേശം നല്‍കും. കരയിലും കടലിലും ട്രോളിംഗ് നിരോധനം സംബന്ധിച്ച് മുന്നറിയിപ്പുകള്‍ ഫിഷറീസ് വകുപ്പ് അധികൃതര്‍ നല്‍കും.
ട്രോളിംഗ് ബോട്ടുകള്‍ മുഴുവന്‍ നീണ്ടകര പാലത്തിന് കിഴക്ക് വശത്തേയ്ക്ക് മാറ്റും. തുടര്‍ന്ന് പാലത്തിന്റെ തൂണുകള്‍ തമ്മില്‍ ചങ്ങലയും, ഇരുമ്പ് വടവും ഉപയോഗിച്ച് ബന്ധിക്കും. രാത്രി പന്ത്രണ്ട് മണിയ്ക്ക് ചങ്ങല താഴിട്ട് പുട്ടുന്നതോടെ ട്രോളിംഗ് നിരോധനം ഔദ്യോഗികമായി നിലവില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: