പത്തനാപുരം: പണമിടപാടിനെ ചൊല്ലിയുളള തര്‍ക്കത്തിനിടെ സുഹൃത്തിന്റെ അടിയേറ്റ് ഗ്യഹനാഥന് ദാരുണാന്ത്യം.പത്തനാപുരം പാടത്ത് ഞായറാഴ്ചയായിരുന്നു സംഭവം.
പാടം വാണിയന്‍ പാറ കിഴക്കേതില്‍ സഹീറാ(49)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹീറിന്റെ സുഹൃത്തും സമീപവാസിയുമായ ഷാന്‍(35) കൂടല്‍ പോലീസിന്റെ പിടിയിലായി.
സഹീര്‍ ഷാനിന്റെ പക്കല്‍ നിന്നും 5500 രൂപയ്ക്ക് അടുത്തിടെ ഒരു ആടിനെ വാങ്ങിയിരുന്നു. ഇതില്‍ 1500 രൂപ ബാക്കി നല്‍കാനുണ്ടായിരുന്നു. പണം ആവശ്യപ്പെട്ട് സഹീറിന്റെ വീട്ടില്‍ ഷാന്‍ കഴിഞ്ഞ ദിവസം എത്തി. പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി.
തുടര്‍ന്ന് രണ്ടു പേരും തമ്മിലുണ്ടായ പിടിവലിക്കിടെ നിലത്ത് വീണ സഹീറിനെ കയ്യില്‍ കരുതിയിരുന്ന തടിക്കഷ്ണം ഉപയോഗിച്ച് ഷാന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ബന്ധുക്കള്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: