കൊറോണയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ചിരുന്ന സിനിമ ഷൂട്ടിങ് തുടങ്ങുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് ചലിച്ചിത്ര മേഖല പതിയെ ഉണരുകയാണ്. സിനിമാ സെറ്റുകളില്‍ തിരക്ക് ഒഴിവാക്കാനും ആരാധകരെ നിയന്ത്രിക്കുവാനായി പ്രത്യേക സജ്ജീകരണങ്ങള്‍ തന്നെ എല്ലാവരും ആലോചിച്ച് തുടങ്ങി.
അതിനിടെ ആര്‍ട്ടിസ്റ്റ് സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന മാറനെല്ലൂര്‍ ദാസ് നടന്‍മാരുടെ സെക്യൂരിറ്റിയെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമ സെറ്റില്‍ പത്തോളം വരുന്ന സെക്യൂരിറ്റികളാണ് ആരാധകരെ നിയന്ത്രിക്കാനായി നിയോഗികാറുള്ളത്.
എന്നാല്‍ മോഹന്‍ലാലിന്റെ ചിത്രങ്ങളുടെ സെറ്റില്‍ ഇതിന്റെ ഇരട്ടി വേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇരുപതിന് മുകളില്‍ സെക്യൂരിറ്റികള്‍ ഉണ്ടായാല്‍ മാത്രമേ ആരാധകരെ മോഹന്‍ലാലിന്റെ ലൊക്കേഷനില്‍ നിയന്ത്രിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇൗ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: