കാഞ്ഞങ്ങാട്: കോവിഡ് 19 ന്റെ യും മഴക്കാല രോഗങ്ങളുടെയും പ്രതിരോധത്തിനായി പ്രതിരോധ കിറ്റ് വിതരണം നടത്തി. പി.എന്‍.പണിക്കര്‍ സൗഹൃദ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ചെയര്മാന് കെ.പി.സുരേഷ് കുമാര്‍, എം.ഡി.ബാബുരാജ് പയ്യന്നൂര്‍ എന്നിവര്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി രമേശന് ആയൂര്‍വേദ കിറ്റ് നല്കി ഉദ്ഘാടനം നടത്തി. തുടര്‍ന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് ആയൂര്‍വേദ കിറ്റ് നല്കി. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസ്, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കിറ്റ് വിതരണം നടത്തി.
ചുവനപ്രാശം, സാനിറ്ററൈസര്‍ മാസ്ക് തുടങ്ങിയവ അടങ്ങിയ കിറ്റാണ് നല്‍കിയത്. രോഗ പ്രതിരോധത്തിനു ഉപകാരപ്രദമായ കിറ്റ് ജില്ലയിലെ വിവിധ മേഖലകളില്‍ വിതരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ.പി ശശിധരന്, മാനേജ്മെന്റ് പ്രതിനിധി ബിന്ദുരാജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ മധുസൂദനന് ഐ.കെ, ജയചന്ദ്രന് വരക്കാട്, ഹൗസ് സര്‍ജന്‍സ് അസോസിയേഷന് പ്രതിനിധി ഡോ: രോഹിത് മോഹന്‍, ഡോ: രാഹുല്‍ പി, പി.വി.രവി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: