മേപ്പയ്യൂര്‍: മാഞ്ഞുപോകുന്ന കാര്‍ഷിക സംസ്ക്കാരത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുകയാണ് വസന്തം മറന്ന വേരുകള്‍ എന്ന ആല്‍ബത്തിലൂടെ വിളയാട്ടൂരിലെ യുവ കൂട്ടായ്മ. താല്‍ക്കാലിക ലാഭക്കൊതി മാത്രം ലക്ഷ്യം വെച്ച് ഭൂപ്രകൃതിയെ ചൂഷണം ചെയ്ത് സുഖങ്ങളില്‍ രമിക്കുന്നവര്ക്കുള്ള മുന്നറിയിപ്പാണ് ഈ സംഗീത ആല്‍ബം.
നാടിന്റെ കാര്‍ഷിക സംസ്കാരം നഷ്ടപ്പെട്ടു പോകുന്നതും പ്രകൃതിയുടെ താളം തെറ്റിക്കുന്നതിന്റെയും ഒരു നേര് കാഴ്ചയാണ് കവിതയുടെ സാരാംശം ലോക പരിസ്ഥിതി ദിനത്തില്‍ പുറത്തിറക്കിയ ഈ ആല്‍ബം ചുരുങ്ങിയ ദിവസത്തിനകം ആയിരങ്ങളാണ് നെഞ്ചേറ്റിയത്.
ബിജേഷ് ദേവരാഗമാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. സായി ബാലനും ശോണിമയുമാണ് ആലപിച്ചിരിക്കുന്നത്. അഭിനയിച്ചവര്‍: ശ്രീനിലയം ജയ കൃഷ്ണന്, സുധാകരന്, പി.കെ. ശശി, വാസു, സുരേഷ് ഓടയില്‍, നാരായണന് നമ്പൂതിരി കളാശ്ശേരി ഇല്ലം, കൗമുദി കളരിക്കണ്ടി. ക്യാമറ: എഡിറ്റിങ്: സജി മഴ. നിര്‍മ്മാണം: ജിതിന് സര്‍ഗ. സ്റ്റുഡിയോ: മഴ ഡിജിറ്റല്‍ സ്റ്റുഡിയോ മേപ്പയ്യൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: