വാഷിങ്ടണ്‍ : ലോക രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യം. ജി7 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യ പ്രത്യേക ക്ഷണിതാവാകുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാത്തരം വികസന പ്രവര്‍ത്തനങ്ങളിലും ഇന്ത്യ പങ്കാളിയാകും. ജി7 രാജ്യങ്ങളുടെ വികസനത്തില്‍
അമേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി-7 എന്ന കൂട്ടായ്മയിലുള്ളത്. ഈ രാജ്യങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് യുഎസ്- ഇന്ത്യാ ധാരണയായതായി സൂചന. യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി തരന്‍ജീത് സിങ് സന്ധുവാണ് ഇരുരാജ്യങ്ങളും നടത്തിയ സംഭാഷണത്തെ പരാമര്‍ശിച്ചത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജി-7 രാജ്യങ്ങളുടെ വിഷയം ചര്‍ച്ച ചെയ്ത വിഷയം പരാമര്‍ശിക്കവേയാണ് സന്ധു അമേരിക്കയുടെ വിദേശനയം വ്യക്തമാക്കിയത്.
അവര്‍ ഇരുവരും സ്ഥിരമായി ആശയങ്ങള്‍ കൈമാറുന്നവരാണ്. ജി-7 രാജ്യങ്ങളുടെ വികസനവിഷയം ചര്‍ച്ച ചെയ്തത് ജൂണ്‍ രണ്ടാം തീയതിയാണ്. അന്നത്തെ സംഭാഷണത്തില്‍ ജി-7 രാജ്യങ്ങളുടെ വിവിധ വിഷയങ്ങള്‍ സംസാരിച്ചിരുന്നു സന്ധു ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു.
ജി-7 രാജ്യങ്ങളുടെ വികസന നയമാണ് ഇന്ത്യയുമായി ട്രംപ് പങ്കുവെച്ചത്. വരുന്ന സെപ്തംബറില്‍ ഇതുമായി ബന്ധപ്പെട്ട് മോദി യുഎസ് സന്ദര്‍ശിക്കാനും തീരുമാനിച്ചിരുന്നു. മോദിയുടെ അഭിപ്രായങ്ങള്‍ക്ക് ട്രംപ് ഏറെ വില നല്‍കുന്നുണ്ട്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം സ്വീകരിച്ച നടപടി ലോകത്തിന് തന്നെ മാതൃകയാണ്. ലോക രാജ്യങ്ങള്‍ക്ക് ആത്മ വിശ്വാസം നല്കി. ഇരു രാജ്യത്തേയും നയതന്ത്ര രംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യാപാര വാണിജ്യ പ്രതിരോധ വിഷയങ്ങളില്‍ ചര്‍ച്ച നടത്താറുണ്ട്.
അതേസമയം ഏഷ്യയിലെ മറ്റ് രാജ്യങ്ങളുടെ പങ്കാൡത്തം ഉറപ്പിച്ച് ചൈനയെ തഴയാനും ട്രംപ് നീക്കം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ന്ത്യക്കൊപ്പം റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരേയും ഏഷ്യന്‍ മേഖലയില്‍ നിന്നും ട്രംപ് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയെ ജി7 സമ്മേളനത്തില്‍ ക്ഷണിക്കുന്നത് സംബന്ധിച്ച് ചൈന പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ തൂരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: