കല്‍പ്പറ്റ: വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കണമെന്ന് ഭക്ഷ്യഭദ്രതാ കമ്മീഷന്. വിഷയത്തില്‍ ഇടപെടല്‍ നടത്തുമെന്ന് ഭക്ഷ്യഭദ്രതാ കമ്മീഷന് എം.വിജയലക്ഷ്മി പറഞ്ഞു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം വകുപ്പ് അഞ്ച് പ്രകാരം 14 വയസില്‍ താഴെയുള്ള എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കേണ്ടതാണ്. ഇതിന് വീഴ്ച സംഭവിച്ചാല്‍ ഫുഡ് അലവന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.
കേരളത്തില്‍ സ്കൂള്‍ അധ്യയനം സാധാരണ ഗതിയില്‍ ജുണില്‍ സ്കൂളുകള്‍ തുറന്ന് ആരംഭിക്കുന്നതാണ്. എന്നാല്‍ കൊവിഡ്19 മഹാമാരി കാരണം സ്കൂളുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീണ്ടുപോവുകയാണ്. ഇക്കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് റേഷന്‍ കടകള്‍ വഴിയോ മറ്റ് മാര്‍ഗത്തിലോ നിര്‍ദിഷ്ട കലോറി ഊര്‍ജം ലഭിക്കാനുള്ള ഭക്ഷണം പാചകം ചെയ്യാനുള്ള ഫുഡ് അലവന്‍സോ മറ്റ് സഹായമോ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്ല്യം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് വേണ്ടി ആരെങ്കിലും കോടതിയില്‍ പോയാലും ഫുഡ് കമ്മീഷന് മുമ്പില്‍ പരാതി നല്കിയാലും ഇടപെടല്‍ ഉണ്ടാകും. എന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: