ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ(ഐഒഎ) ചേരിപ്പോര് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി(ഐഒസി)യിലെത്തി. ഐഒഎ പ്രസിഡന്റ് നരീന്ദര്‍ ബത്രയെ ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന് പ്രസിഡന്റായി നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച്ഐഒഎ വൈസ് പ്രസിഡന്റ് സുധാന്‍ഷു മിറ്റല് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിക്ക് കത്തെഴുതി.
ബത്ര ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റായതും ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന് പ്രസിഡന്റായതും തെറ്റായ സത്യവാങ്മൂലം നല്കിയാണെന്ന്് മിറ്റല് കത്തില്‍ ആരോപിച്ചു. 2016 ലാണ് ബത്ര ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 2017 ല്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റായി. കഴിഞ്ഞ വര്‍ഷം ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അംഗവുമായി.
ഹോക്കി ഇന്ത്യ പ്രസിഡന്റായിരിക്കുമ്പോഴാണ് ബത്രയെ ഇന്റര്‍നാഷണല്‍ ഹോക്കി പ്രസിഡന്റായി നോമിനേറ്റ് ചെയ്തത്. ഇന്റര്‍നാഷണല്‍ ഹോക്കി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ മുപ്പത് ദിവസത്തിനകം മറ്റ് പദവികള്‍ ഒഴിയണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് 2016 നവംബറില്‍ ഇന്റര്‍ നാഷണല്‍ ഹോക്കി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബത്ര ഡിസംബറില്‍ ഹോക്കി ഇന്ത്യ പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
ഹോക്കി പ്രസിഡന്റ് സ്ഥാനം രാജിവച്ച ബത്ര 2017 ലെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഹോക്കി പ്രതിനിധിയായാണ് ബത്ര വോ്ട്ട്ചെയ്തത്. ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ നിയമം അനുസരിച്ച് ഹോക്കി ഇന്ത്യ പ്രസിഡന്റ് സ്ഥാനം രാജിവച്ച ബത്ര ഹോക്കി ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമാകാന്‍ സാധ്യതയില്ല. രാജിസംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് ബാത്ര ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന് നല്‍കിയതെന്ന്് മിറ്റല് ആരോപിച്ചു. കൊറോണയെ തുടര്‍ന്ന് ബത്രയും മിറ്റലും ക്വാറന്റൈനിലാണ്. ഓഫീസിലെത്തിയശേഷം മിറ്റലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന്് ബത്ര വ്യക്തമാ്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: