തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ ഗുരുവായൂര്‍ ക്ഷേത്രം തുറന്ന് ഭണ്ഡാരം നിറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടി. ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നാളെമുതല്‍ ദര്‍ശനം നടത്താമെന്നിരിക്കേ നാമമാത്രമായ പേരാണ് ദേവസ്വം വെബ്സൈറ്റില്‍ ബുക്ക് ചെയ്തിരിക്കുന്നത്.
നാളെമുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ ദര്‍ശനം നടത്താന്‍ ഇന്നലെവരെ ബുക്ക് ചെയ്തത് 522 പേര് മാത്രമാണ്. അതിനിടെ നാളെ ക്ഷേത്രം തുറക്കുമ്പോള്‍ നാട്ടുകാരായ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. നാളെ മുതല്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ദിവസവും 600 പേര്‍ക്കാണ് ദര്‍ശനത്തിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്.
ആദ്യ ദിവസമായ നാളെ 171 പേര്, 11ന് 132. മറ്റു ദിവസങ്ങളില്‍ നൂറില്‍ താഴെയാണ് ബുക്കിങ്. ബുക്ക് ചെയ്തവര്‍ക്ക് ദര്‍ശന സമയവും തീയതിയുമടങ്ങുന്ന ക്യുആര്‍ കോഡ് അടക്കം ഇ മെയില്‍ ഇന്നു മുതല്‍ അയച്ചു തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: