Categories: Kerala

തദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്‌ടോബറില്‍, വോട്ടര്‍പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും

മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാതലത്തില്‍ സെപ്‌റ്റംപറോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് തദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.  

മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാതലത്തില്‍ സെപ്‌റ്റംപറോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

കരട്​ വോട്ടര്‍ പട്ടിക ജനുവരി 20ന്​ പ്രസിദ്ധീകരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ​ രണ്ടുതവണ കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 17നു പ്രസിദ്ധീകരിക്കുന്ന പട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിച്ചാകും പേര് ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും അവസരം നല്‍കുന്നത്​. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by