കഴക്കൂട്ടം: കഠിനംകുളത്ത് ഭര്‍ത്താവിന്റെ ഒത്താശയോടെ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന നാലാം പ്രതിയും പിടിയില്‍. പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ഷാ (24) യെ ആണ് ചാന്നാങ്കരയിലെ ഭാര്യ വീട്ടില്‍ നിന്ന് കഠിനംകുളം പോലീസ് പിടികൂടുന്നത്.
നൗഫല്‍ ഷായുടെ ഓട്ടോയിലാണ് വീട്ടമ്മയെ ബലമായി പിടിച്ചുകയറ്റി കാട്ടുപ്രദേശത്ത് കൊണ്ടുപോകുന്നതും കൂട്ടബലാത്സംഗം ചെയ്യുന്നതും. ഇയാള്‍ക്കെതിരെ പീഡനക്കേസിന് പുറമെ പോക്സോയും മോഷണ കേസും ചുമത്തിയിട്ടുണ്ട്. സംഭവശേഷം ഒളിവില്‍ പോയ പ്രതിക്കായി ശക്തമായ തെരച്ചിലാണ് പോലീസ് നടത്തിയത്.
ശനിയാഴ്ച രാത്രിയോടെ നൗഫല്‍ ഭാര്യ വീട്ടില്‍ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളുടെ ഓട്ടോ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ ഭര്‍ത്താവ് ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായിരുന്നു, ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി കഠിനംകുളം സിഐ പി.വി. വിനേഷ് കുമാര്‍, എസ്ഐമാരായ ആര്. രതീഷ് കുമാര്‍, കൃഷ്ണപ്രസാദ്, സവാദ് ഖാന്, എഎസ്ഐ ബിനു എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: