തിരുവനന്തപുരം: തലസ്ഥാനത്ത് കൊറോണ ബാധിതനായി മരിച്ച വൈദികനെ ചികിത്സിച്ച പേരൂര്‍ക്കട ആശുപത്രിയിലെ ജീവനക്കാരുടെ ഫലം നെഗറ്റീവ്. 14 ഡോക്ടര്‍മാരുടേയും 35 ജീവനക്കാരുടേയും പരിശോധാഫലമാണ് പുറത്തുവന്നത്. അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് തിരുവനന്തപുരത്തെ കെ.ജി. വര്‍ഗീസ് കൊറോണ ബാധിച്ച് മരിച്ചത്.
ഇദ്ദേഹത്തിന് രോഗം എവിടെ നിന്ന് കിട്ടിയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കെ.ജി. വര്‍ഗീസിന്റെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: