കൊല്ലം: ജില്ലയില്‍ കൊറോണ ബാധിച്ചവരില്‍ രോഗമുക്തി നേടിയത് 30 പേര്. ആകെ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാവനാട് സ്വദേശിയായ സേവ്യര്‍ (65) ആണ് മരിച്ചത്. നിലവില്‍ 87 പേര് കൊറോണ ബാധിതരായി ചികിത്സയിലുണ്ട്. ജില്ലയില്‍ ആകെ 118 കേസുകളാണ് ഇന്നലെവരെ റിപ്പോര്‍ട്ട് ചെയ്തത്. ഗൃഹനിരീക്ഷണത്തില്‍ 6,394 പേരും ആശുപത്രിയില്‍ 98 പേരും ഉണ്ട്.
ഇന്നലെ മാത്രം 426 പേരെ ഗൃഹനിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 18 പേര് ആശുപത്രി നിരീക്ഷണത്തിലാണ്. 10,585 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. 24 പേര്‍ക്ക് കൗണ്‍സിലിങ് നടത്തി. 5274 സാമ്പിളുകളാണ് ജില്ലയില്‍ ആകെ എടുത്തത്. 4756 റിസള്‍ട്ടുകള്‍ ലഭിച്ചതില്‍ 118 എണ്ണം മാത്രമാണ് പോസിറ്റീവ് ആയത്. 4643 ഫലങ്ങള്‍ നെഗറ്റീവായി. 518 ഫലങ്ങള്‍ ലഭിക്കാനുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: