കൊല്ലം: ജില്ലയില്‍ ഇന്നലെ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചു. എല്ലാവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വെട്ടിക്കവല സ്വദേശി(29)യാണ് ഒന്നാമന്. മെയ് 28ന് കുവൈറ്റില്‍നിന്നും ഐഎക്സ് 1596 ഫ്ളൈറ്റില്‍ തിരുവനന്തപുരത്തെത്തി സ്ഥാപന നിരീക്ഷണത്തില്‍ ആയിരുന്നു. കല്ലുവാതുക്കല്‍ സ്വദേശിയായ 42 കാരനാണ് രണ്ടാമന്. മെയ് 27ന് ഐ എക്സ് 1538 ഫ്ളൈറ്റില്‍ അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തെത്തി. ഏഴ് ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലുമായിരുന്നു.
കല്ലുവാതുക്കല്‍ എഴിപ്പുറം സ്വദേശിയായ 51 കാരനാണ് മൂന്നാമന്. മെയ് 27ന് ജെ 9-1405 വിമാനത്തില്‍ കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തി.
പത്തനാപുരം പിടവൂര്‍ സ്വദേശിനി(42) മെയ് 27ന് ജെ 1405 കുവൈറ്റ് വിമാനത്തില്‍ കൊച്ചിയില്‍ എത്തി. കൊല്ലം തിരുമുല്ലാവാരം സ്വദേശിയായ 20 വയസുള്ള യുവാവ്. എ ജെ 1946 എയര്‍ ഇന്ത്യാ വിമാനത്തില്‍ റഷ്യയില്‍ നിന്നും മെയ് 31 ന് കണ്ണൂരില്‍ എത്തി.
തേവലക്കര കിഴക്കേക്കര സ്വദേശിനിയായ 33 വയസുള്ള യുവതി, ആറുവയസുള്ള മകന് എന്നിവര്‍ ഐ എക്സ് 1596 എയര്‍ ഇന്ത്യാ വിമാനത്തില്‍ കുവൈറ്റില്‍ നിന്നും മെയ് 28ന് തിരുവനന്തപുരത്തെത്തി. നെടുമ്പന സ്വദേശിയായ 46കാരന് മെയ് 31 ന് റിയാദില്‍ നിന്നും എഐ 928 ഫൈ്ളറ്റില്‍ തിരുവനന്തപുരത്തെത്തി.
രാമന്‍കുളങ്ങര കോട്ടൂര്‍കുളം സ്വദേശിയായ 51കാരി ജമ്മുകശ്മീരിലേക്ക് മെയ് 16ന് തിരികെ പോയ സൈനികന്റെ ബന്ധുവാണ്. അവിടെ എത്തിയശേഷം സൈനികന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്ക സാധ്യതയുള്ളവരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: