തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്‌ക്ക് സര്‍ക്കാര്‍ ആപ്പ് കൊണ്ടുവന്നത് ബാറുകാരെ സഹായിക്കാനെന്ന് കണക്കുകള്‍. ബെവ്ക്യൂ ആപ്പ് വഴി ബിവറേജസ് ഔട്ട്‌ലെറ്റിനെക്കാള്‍ അഞ്ചിരട്ടിപ്പേരാണ് ബാറില്‍ നിന്നു മദ്യം വാങ്ങിയത്. ഓണ്‍ലൈന്‍ ആപ്പ് ജനറേറ്റ് ചെയ്ത ടോക്കണുകള്‍ ബാറിലേക്കാണ് കൂടുതല്‍ ഉപഭോക്താക്കളെയും അയച്ചത്. ഇതോടെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ട സ്ഥിതിയാണ്.
കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ട്‌ലറ്റുകള്‍ക്ക് ലഭിച്ചത് വെറും 49,000 എണ്ണം മാത്രം. ഔട്ട്‌ലറ്റുകളിലെ മദ്യവില്‍പ്പന കുത്തനെ കുറഞ്ഞതിനാല്‍ കോര്‍പ്പറേഷന്‍ വന്‍ നഷ്ടത്തിലേക്ക് പോകുന്നു. ലോക്ഡൗണ്‍ ആരംഭിച്ച ശേഷം ആപ്പ് വഴി നടന്ന കച്ചവടം പരിശോധിച്ചാല്‍ ഓരോ ദിവസവും നഷ്ടക്കണക്കാണ് കോര്‍പ്പറേഷന് പറയാനുള്ളത്. മാര്‍ച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം വിറ്റത് 17 കോടിയുടെ മദ്യം മാത്രം.
ഇന്നലെ അവധി ദിവസമായതിനാല്‍ കൂടുതല്‍ മദ്യ വില്‍പ്പന നടക്കേണ്ടതായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ കോര്‍പ്പറേഷന്‍ രംഗത്തെത്തിയത്.ഇടതുപക്ഷ സഹയാത്രികരായ ഫെയര്‍കോഡിന് ആപ്പ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയപ്പോള്‍ തന്നെ ബിജെപി ഉള്‍പ്പടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ബെവ്ക്യൂ ആപ്പിനെ സംബന്ധിച്ച് പുറത്തുവരുന്നതും. പലപ്പോഴും ഔട്ട്‌ലറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ ബാറുകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നു. കണക്കുകളിലെ വ്യത്യസം ചൂണ്ടിക്കാണിച്ച് ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ ആപ്പ് അധികൃതരോടും സ്റ്റാര്‍ട്ട്അപ്പ് മിഷനോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: