തൊടുപുഴ: അറ്റകുറ്റപണി പൂര്‍ത്തിയാക്കി 10 ദിവസം പിന്നിടുമ്പോള്‍ റോഡിലെ ടാറിങ്് തകര്‍ന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കാരിക്കോട്-പട്ടയംകവല റോഡാണ് തകര്‍ന്നത്. കാരിക്കോട് മുസ്ലീ പള്ളിയുടെ സമീപത്ത് നിന്നാണ് റോഡ് ആരംഭിക്കുന്നത്.
പള്ളിയുടെ പിന്‍വശത്ത് തന്നെയാണ് റോഡില്‍ ടാര്‍ ഇളകി മാറിയിരിക്കുന്നത്. ചെറിയ കയറ്റമുള്ള ഇവിടെ ടൈല്‍ പാകിയതിനോട് ചേര്‍ന്നും തൊട്ടടുത്തുമാണ് റോഡ് തകര്‍ന്നത്. ഉണ്ടപ്ലാവിന് സമീപവും തൊണ്ടിക്കുഴയിലും സമാനമായി ടാറിങ് ഇളകി മാറിയിട്ടുണ്ട്. ഏറെക്കാലമായി തകര്‍ന്ന് കിടന്ന റോഡ് ശക്തമായ വേനല്‍മഴയുടെ സമയത്താണ് ടാര്‍ ചെയ്തത്.
മുമ്പ് ടാറിങ്ങിന്റെ ആദ്യ ഘട്ടത്തില്‍ പട്ടയംകവലക്ക് സമീപം പണി നടത്തി രണ്ട് ദിവസത്തിനകം ടാര്‍ പൊളിഞ്ഞിരുന്നു. ഇതിനൊപ്പം തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപം ടാറിങ് നടത്തിയത് മഴ പെയ്യുന്ന സമയത്താണ്. ഇവിടേയും റോഡ് പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം മേഖലയില്‍ രണ്ടിടത്ത് ടാറിങ്ങിന് പിന്നാലെ പൈപ്പും പൊട്ടിയിട്ടുണ്ട്.
സംഭവത്തില്‍ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി കഴിഞ്ഞു. ഏറെക്കാലത്തിന് ശേഷം ടാര്‍ ചെയ്ത റോഡ് മഴയത്ത് ചെയ്തതിനാല്‍ ഇത് നാട്ടുകാര്‍ക്ക് ഉപകരിക്കില്ലെന്നാണ് പരാതി. ടാറിങ് നടത്തി മണിക്കൂറുകള്‍ക്കകം മഴ എത്തിയതിനാല്‍ ടാര്‍ ഉണങ്ങുവാനുള്ള സാവകാശം കിട്ടാത്തതാണ് പൊളിയുന്നതിന് കാരണമെന്നാണ് നിഗമനം. ദിവസവും നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന നഗരത്തിലെ തന്നെ പ്രധാന വഴികളിലൊന്നാണിത്. പൂര്‍ണ്ണമായും തകര്‍ന്ന റോഡില്‍ പാച്ച് വര്‍ക്കാണ് നടത്തിയത്. ഇതില്‍ തന്നെ തകര്‍ന്ന് കിടക്കുന്ന പല സ്ഥലവും ഒഴുവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: