കട്ടപ്പന: കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ കമ്പിളികണ്ടത്തു പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം അപകടഭീഷണി ഉയര്‍ത്തി നിന്നിരുന്ന മരം മുറിച്ചു മാറ്റാന്‍ നടപടിയായി. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് കളക്ടറുടെ പ്രത്യേക ഉത്തരവ് വാങ്ങി മരം മുറിച്ചു നീക്കാന്‍ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് കമ്പിളികണ്ടത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം അപകട ഭീഷണി ഉയര്‍ത്തി നിന്നിരുന്ന മരം മുറിച്ചുമാറ്റുവാന്‍ നടപടി ഇല്ല എന്ന് ചൂണ്ടിക്കാട്ടി ജന്മഭൂമി വാര്‍ത്ത ചെയ്തത്. ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ കല്ലാര്‍കുട്ടി -മൈലാടുംപാറ റോഡിലാണ് അപകട ഭീഷണി ഒരുക്കി തണല്‍ മരം നില്‍ക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ നില്ക്കുന്ന തണല്‍ മരം യാത്രക്കാര്‍ക്കും ഒപ്പം പ്രദേശവാസികള്‍ക്കും ഭീഷണിയായിരുന്നു.
ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചയാത് അടിയന്തിരമായി കളക്ടറുടെ പ്രത്യേക അനുമതി വാങ്ങി മരം മുറിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. പ്രദേശവാസികള്‍ ഏഴു മാസങ്ങള്‍ക്കു മുന്‍പ് പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പഞ്ചായത് കമ്മറ്റിയില്‍ മരം മുറിച്ചു നീക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും പൊതുമരാമത്തു വകുപ്പിന് കത്ത് നല്‍കുകയും ചെയ്തുയിരുന്നു. എന്നാല്‍ മരം മുറിച്ചുമാറ്റുവാന്‍ നടപടിയുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: