ആലപ്പുഴ: കിറ്റ്സ് മാനേജ്മെന്റ് കോഴ്സുകളിലെ പിന്നാക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റ് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കി.2018-19 വര്‍ഷം കിറ്റ്സില്‍ (കേരള ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ്) എംബിഎ, ബിബിഎ കോഴ്സുകളില്‍ ചേര്‍ന്ന ഒബിസി വിദ്യാര്‍ത്ഥികള്‍ക്കാണ് 2019-20, 2020-21 വിദ്യാഭ്യാസ വര്‍ഷങ്ങളില്‍ ആനുകൂല്യം നിഷേധിക്കപ്പെട്ടത്. സംസ്ഥാന വിനോദ സഞ്ചാരവികസന വകുപ്പിന് കീഴിലാണ് കേരള ട്രാവല്‍ ആന്‍ഡ് ടൂറിസം പ്രവര്‍ത്തിക്കുന്നത്. 2018-19 വര്‍ഷം ഗ്രാന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലഭിച്ചില്ല.
ഇത് സംബന്ധിച്ച് കിറ്റ്സ് വകുപ്പ് മേധാവി കത്തെഴുതിയതിനെത്തുടര്‍ന്ന്, ഗ്രാന്റ് നിറുത്തലാക്കിയതായി ചീഫ് സെക്രട്ടറി വിശ്വനാഥ്സിന്ഹ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സ്വന്തമായി ഫീസ് അടയ്ക്കാന്‍ നിവൃത്തിയില്ലാത്ത കുടുംബങ്ങളിലെ കുട്ടികളാണ് ഗ്രാന്റ് പ്രതീക്ഷിച്ച് കോഴ്സില്‍ ചേര്‍ന്നത്. ആദ്യത്തെ രണ്ട് സെമസ്റ്ററുകളിലും ഗ്രാന്റ് ലഭിക്കുകയും ചെയ്തു. എന്നാല്‍ കോഴ്സ് പൂര്‍ത്തിയാക്കാനാവാത്ത വിധം അപ്രതീക്ഷിതമായി ധനസഹായം നിര്‍ത്തലാക്കിയതോടെ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്.
നടപടി പുന:പരിശോധിക്കണമെന്ന് എസ്എന്‍ഡിപി യോഗം ശ്രീനാരായണ സമഭാവന സംസ്കാരിക കേന്ദ്രം ആവശ്യപ്പെട്ടു. ഈ ഗ്രാന്റ് അനുവദിച്ച് വിദ്യാര്‍ത്ഥികളുടെ പഠനം തുടരാന്‍ അവസരം ഒരുക്കണമെന്നും പിന്നാക്ക ക്ഷേമ വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന് ജനസംഖ്യാനുപാതികമായ തുക ബഡ്ജറ്റില്വക കൊള്ളിക്കണമെന്നും സാംസ്ക്കാരിക കേന്ദ്രം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: