യുഎന്‍: ഇന്ത്യയില്‍ കൊറോണ സ്ഫോടനാത്മകമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എന്നാല്‍ ഇതിന് സാധ്യത ഇപ്പോഴുമുണ്ട്. സംഘടന ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഇന്ത്യയിലെ രോഗവ്യാപന സമയം മൂന്നാഴ്ചയാണ്. അതിനാല്‍ വ്യാപനം ഭയാനകമായിട്ടില്ല,
പക്ഷെ അങ്ങനെയുണ്ടാവില്ലെന്ന് പറയാനാവില്ല. ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിഷേല്‍ റിയാന്‍ പറഞ്ഞു. ലോക്ഡൗണ്‍ പോലുള്ള നടപടികളാണ് രോഗവ്യാപനം വളരെ സാവധാനത്തിലാക്കിയത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ അവസ്ഥ മാറാം. തൊഴിലാളികളുടെ മടക്കം, നഗരങ്ങളിലെ ജനസംഖ്യാപ്പെരുപ്പം തുടങ്ങിയവ ആശങ്കാജനകമാണ്, അദ്ദേഹം പറഞ്ഞു.
രോഗികളുടെ എണ്ണം വളരെക്കൂടുതലല്ല ഇന്ത്യയില്‍ രണ്ടു ലക്ഷത്തിലേറെപ്പേര്‍ക്ക് രോഗബാധയുണ്ടെങ്കിലും 130 കോടിയിലേറെപ്പേരുള്ള രാജ്യത്ത് ഇത് വലിയ സംഖ്യയല്ല. ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന് പറഞ്ഞു. വ്യാപനനിരക്കും രോഗം ഇരട്ടിയാകല്‍ സമയവും ഇന്ത്യ നിരീക്ഷിക്കണം.
ഇവ വഷളാകാതെ നോക്കണം. ലോക്ഡൗണ്‍ നീക്കുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ജനങ്ങളുടെ സ്വഭാവത്തിലും കാര്യമായ മാറ്റം ഉണ്ടാകണം. നിയന്ത്രണങ്ങളള്ക്കു പിന്നിലെ യുക്തി അവര്‍ മനസ്സിലാക്കണം. മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കുക തന്നെ ചെയ്യണം, അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: