പുത്തൂര്‍: പെരുമഴയില്‍ മണ്ണിടിച്ചില്‍ ഭീഷണിയാകുന്നു. കഴിഞ്ഞദിവസം രാത്രി മുതല്‍ തുടങ്ങിയ കനത്ത മഴയില്‍ മാറനാട് ആറാം വാര്‍ഡ് ചെറുവാളകം കോളനിയില്‍ ലക്ഷ്മിയുടെ വീടിന്റെ അടുക്കളഭാഗത്തേക്ക് സമീപത്തെ ആലിന്റെ മേലതില്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ നിര്‍മ്മലയുടെ വീടിന്റെ മുറ്റം ഇടിഞ്ഞു വീഴുക ആയിരുന്നു. രണ്ട് കുടുംബംഗങ്ങളും മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട് പൂര്‍ണ്ണമായും തകരും എന്ന ഭീഷണിയിലാണ്.
വില്ലേജ് ഓഫീസറും, പഞ്ചായത്ത് മെമ്പറും അപകട സ്ഥലം സന്ദര്‍ശിച്ചു. രണ്ട് കുടുംബങ്ങളേയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റണം എന്ന് ബിജെപി ആവശ്യപ്പെട്ടു.
ബിജെപി പഞ്ചായത്ത്സമിതി പ്രസിഡന്റ് ജെ. ജയചന്ദ്രബാബു, ജനറല്‍സെക്രട്ടറി സുരേഷ് കൈതക്കോട്, സുരേഷ് ഇടവട്ടം, സുദേവന് മാറനാട്, യുവമോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷാരോണ്‍ രാജ്, സജിത് മലനട, സെക്രട്ടറി ഹരിപൊരീയ്ക്കല് എന്നിവര്‍ സ്ഥലത്തെത്തി ദുരിതബാധിതര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ഉറപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: