തിരുവനന്തപുരം: തോട്ടപ്പള്ളി കരിമണല്‍ ഖനനത്തിനെതിരെ ജനകീയ സമരസമിതി തോട്ടപ്പള്ളിയില്‍ നടത്തുന്ന റിലേ സത്യാഗ്രഹത്തിന് ധീവരസഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ കമ്മിറ്റി ഓഫീസില്‍ കൂടിയ ജില്ലാ എക്‌സിക്യൂട്ടിവ് യോഗം പണ്ഡിറ്റ് കറുപ്പന്‍ സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിക്ക് ആഘാതം വരുന്നതരത്തില്‍ തീരദേശത്തെ മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്നതുമായ നടപടിയാണ് തോട്ടപ്പള്ളിയില്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും ഇതിനെതിരെ ഹരിത ട്രൈബ്യൂണല്‍ നടപടി എടുക്കണമെന്നും പൂന്തുറ ശ്രീകുമാര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പനത്തുറ ബൈജു അദ്ധ്യക്ഷതവഹിച്ചു. കോവിഡ് നിയന്ത്രണം പാലിച്ചു നടത്തിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി കാലടി സുഗതന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം നീറമണ്‍കര ജോയി ജില്ലാ ട്രഷറര്‍ കരുമം രാജേഷ്, ചന്ദ്രബാബു പഴഞ്ചിറ, നെല്ലിയോട് ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: