കൊല്ലം: ജില്ലയില്‍ ഇന്നലെ 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വിളക്കുടി സ്വദേശിനി(20), കരിമ്പിന്‍പുഴ പവിത്രേശ്വരം സ്വദേശിനി(19), ചവറ സ്വദേശിനി(19), തെന്മല സ്വദേശി(19), കാവനാട് കെഎസ്ഇബി നഗര്‍ സ്വദേശിനി(24), കുണ്ടറ സ്വദേശി(19), ചിതറ സ്വദേശിനി(20), ചാത്തന്നൂര്‍ സ്വദേശിനി(21), അഞ്ചല്‍ സ്വദേശി(23), കരുനാഗപ്പള്ളി സ്വദേശിനി(22), കൊല്ലം പള്ളിശ്ശേരിക്കല്‍ സ്വദേശി(28), കാവനാട് കുരീപ്പുഴ സ്വദേശി(31), പുനലൂര്‍ മണിയാര്‍ സ്വദേശി(39), ഇടവനശ്ശേരി സ്വദേശി(42), മുഖത്തല സ്വദേശി(28), മുണ്ടയ്ക്കല്‍ സ്വദേശി(32), കൈതക്കോട് സ്വദേശിനി(30), പടിഞ്ഞാറെ കല്ലട സ്വദേശിനി(64), കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനി(19) എന്നിവര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്.
ഇതില്‍ 11 പേര് താജിക്കിസ്ഥാനില്‍ നിന്നുവന്ന മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ഏഴുപേര്‍ ഗള്‍ഫില്‍നിന്നും ഒരാള്‍ നൈജീരിയില്‍ നിന്നും എത്തിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: