കൊയിലാണ്ടി: കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ചെങ്ങോട്ട്കാവ് അരങ്ങാടത്ത് പുതിയ കിണറിന്റെ പണിക്കിടെയാണ് അപകടം. കൊയിലാണ്ടി തെക്കേ കോമത്ത്കര നാരായണന്(58) ആണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്ത് മണിക്കാണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണുമാന്തി യന്ത്രം കൊണ്ട് മണ്ണ് നീക്കിയാണ് നാരായണന്റെ മൃതദേഹം പുറത്തെടുത്തത്.
നാരായണനടക്കം അഞ്ചു പേരായിരുന്നു ജോലിക്കുണ്ടായിരുന്നത്. രണ്ടു പേര് കിണറിനടിയിലും ബാക്കിയുള്ളവര്‍ മുകളിലും നിന്ന് പണിയെടുക്കുന്നതിനിടെ ഒരു ഭാഗം ഇടിയുകയായിരുന്നു. നാരായണന്റെ ശരീരത്തിലേക്ക് ഉയരത്തില്‍ മണ്ണ് വീണതിനാല്‍ രക്ഷിക്കാനായില്ല. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുക്കാനായത്.
എട്ടു കോലോളം താഴ്ചയിലെത്തിയിരുന്നു കിണര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന ശക്തമായ മഴയാകാം മണ്ണിടിച്ചലിന് കാരണമെന്ന് കരുതുന്നു. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ കൊയിലാണ്ടി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. മണ്ണിനടിയില്‍പ്പെട്ട ശശി, സുഭാഷ്, സുരേന്ദ്രന്, അശോകന് എന്നിവരെ രക്ഷിച്ച് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലാ കളക്ടര്‍ വി. സാംബശിവറാവു, കെ. ദാസന് എംഎല്‍എ, കൊയിലാണ്ടി തഹസില്‍ദാര്‍ ഗോകുല്‍ദാസ്, ആര്‍ഡിഒ അബ്ദുള്‍ അസീസ്, കൊയിലാണ്ടി റീജ്യണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ്, ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ്സ വടക്കേതില്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: