തിരുവനന്തപുരം;ലോകത്തെ മുന്നിരഡിജിറ്റല് ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായയുഎസ്ടിഗ്ലോബലിന് എവറസ്റ്റ് ഗ്രൂപ്പിന്റെ പീക്ക് മാട്രിക്സ്ടോപ്പ് 20 ഐടിസര്വീസ് പ്രൊവൈഡേഴ്സ്ഓഫ് ദ ഇയര്‍ 2020 അംഗീകാരംലഭിച്ചു.
സ്ട്രാറ്റജിക്ഐടി, ബിസിനസ്സര്വീസസ്, സോഴ്സിങ്ങ്എന്നിവയില്ഊന്നല് നല്കികണ്സള്ട്ടിങ്ങ്, ഗവേഷണമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയാണ്എവറസ്റ്റ് ഗ്രൂപ്പ്. ഐടിമേഖലയില്‍ സുസ്ഥിര നേതൃപദവികൈയ്യാളുന്ന സേവന ദാതാക്കളെ അംഗീകരിക്കുന്നതാണ് കമ്പനിയുടെ പീക്ക് മാട്രിക്സ്റിപ്പോര്ട്ട്. അഞ്ചാമത് പുരസ്കാരമാണ് ഈ വര്ഷംവിതരണംചെയ്യുന്നത്. ലോകത്തെ വന്‍കിട കമ്പനികള്‍ക്ക് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങിലും ഡിജിറ്റല്‍ ഇന്നൊവേഷന് സൊല്യൂഷന്‍സിലും സേവനമര്‍പ്പിക്കുന്ന യുഎസ്ടി ഗ്ലോബല്ആഗോളതലത്തില്അതിവേഗംവളരുന്ന ഡിജിറ്റല്‍ടെക്നോളജി കമ്പനിയാണ്.
എവറസ്റ്റ് ഗ്രൂപ്പിന്റെഉന്നത പുരസ്കാരം കമ്പനിയുടെ ഈ രംഗത്തെ മികവിനുള്ളസാക്ഷ്യപത്രമാണ്. ഐടിസേവന ദാതാക്കളുടെവിപണിവിജയവുംശേഷിയും ആനുപാതികമായിവിലയിരുത്താനുള്ളഅടിസ്ഥാന ഘടനയാണ് പീക്ക് മാട്രിക്സ്. യുഎസ്ടി ഗ്ലോബല്‍ ഈ പട്ടികയില്‍ഇടം പിടിക്കുന്നത്ഇതാദ്യമായാണ്. ഈ വര്‍ഷത്തെ ടോപ്പ്20 പട്ടികയില്‍ പ്രാമുഖ്യത്തോടെഎടുത്തു പറയപ്പെടുന്ന ഏക പുതിയ കമ്പനിയുംയുഎസ്ടിഗ്ലോബല്തന്നെ.
ടോപ്പ് 20 ഐടിസേവന ദാതാവ് എന്ന എവറസ്റ്റ് ഗ്രൂപ്പിന്റെ ഉന്നത ബഹുമതി നേടാനായതില്അതിയായ ആഹ്ളാദമുണ്ടെന്ന് യുഎസ്ടിഗ്ലോബല് ബിസിനസ്ഡവലപ്മെന്റ്ആന്റ്അഡൈ്വസറി റിലേഷന്‍സ് വൈസ് പ്രസിഡണ്ട്ഗൗതം ഖന്ന അഭിപ്രായപ്പെട്ടു. ‘എവറസ്റ്റിന്റെ പീക്ക് മാട്രിക്സില്ആദ്യമായാണ് കമ്പനി ഇടം പിടിക്കുന്നത്. ഉന്നതമായ ഈ വ്യവസായസൂചികയിലൂടെഞങ്ങളുടെആഗോള നേതൃപദവിയാണ്അംഗീകരിക്കപ്പെടുന്നത്. കമ്പനിയുടെവളര്ച്ചയ്ക്കുള്ളമികച്ച സാക്ഷ്യപത്രമാണിത്. അതോടൊപ്പം നൂതനമായ ഉപയോക്തൃ അനുഭവങ്ങള്‍, സുഗമമായ പ്രവര്‍ത്തനങ്ങള്‍, ഇടപാടുകാര്ക്ക്മികച്ച വ്യാപാര മൂല്യം പകര്‍ന്നു നല്കല്എന്നിവയില് കമ്പനി പ്രകടമാക്കുന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരംകൂടിയായി ഈ ബഹുമതിയെകണക്കാക്കാം’ – അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന്, ഐടിസേവന മേഖലയില്ആഗോളതലത്തില് മുന്‍നിരയിലുള്ള കമ്പനി വളര്‍ച്ചയുടെ പുതിയ പടവുകള്താണ്ടുകയാണെന്ന് യുഎസ്ടി ഗ്ലോബല്ചീഫ്ഓപ്പറേറ്റിങ്ങ്ഓഫീസര് മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു. നേട്ടങ്ങളില്ജീവനക്കാര്ക്കുള്ള പങ്കിനെപ്പറ്റിഎടുത്തു പറഞ്ഞ അദ്ദേഹംഎക്കാലത്തുംതങ്ങള്ക്കൊപ്പമുള്ള, പ്രതിഭാസമ്പന്നരും പ്രചോദിതരുമായജീവനക്കാരാണ് മുഴുവന്‍ വിജയങ്ങളുടെയുംഅടിസ്ഥാനമെന്ന്വ്യക്തമാക്കി. ശ്രദ്ധേയമായ നേട്ടങ്ങളാണ്തുടര്ച്ചയായി കൈവരിക്കുന്നതെന്നും, കരാറിനപ്പുറമുള്ള പ്രതിബദ്ധതയാണ് മുഴുവന്‍ ഉപഭോക്താക്കളോടും പുലര്ത്തുന്നതെന്നുംഅദ്ദേഹംകൂട്ടിച്ചേര്ത്തു.
രണ്ട്ദശാബ്ദത്തിലേറെയായിഡിജിറ്റല് ട്രാന്സ്ഫൊര്മേഷന് രംഗത്തെ ലോകത്തെ മുന്‍നിര കമ്പനിയാണ്യുഎസ്ടി ഗ്ലോബല്‍. അങ്ങേയറ്റംയോജിപ്പോടെയുള്ള പ്രവര്‍ത്തനം, കരുത്തുറ്റ ഇന്നൊവേഷന് എന്നിവയിലൂടെവ്യത്യസ്തമേഖലകളിലുള്ളഫോര്ച്യൂണ് 500, ഗ്ലോബല്‍ 2000 കമ്പനികള്ക്ക്മികവുറ്റ ഫലങ്ങളാണ് കമ്പനി പ്രദാനം ചെയ്യുന്നത്. വ്യത്യസ്തമായസൊല്യൂഷനുകള്, ബഹുമുഖമായ ബിസിനസ്മോഡലുകള്, നിരന്തരംവികസിച്ചുവരുന്ന ആവാസവ്യവസ്ഥഎന്നിവയുഎസ്ടിഗ്ലോബലിനെ ആഗോളവ്യാപാര സമൂഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പങ്കാളിയായിമാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: