നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി ആര്.ജെ ബാലാജിയും എന്‍.ജെ ശരവണനും ഒരുക്കുന്ന ‘മൂക്കുത്തി അമ്മന്‍’ സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു.ചെന്നെയിലും തിരിപ്പൂര്, കാഞ്ചിപുരം എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ദേവി വേഷത്തിലുള്ള നയന്‍താരയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.
ആര്.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രധാന വേഷത്തില്‍ ബാലാജിയും വേഷമിടുന്നുണ്ട്. ബാലാജി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രശ്നങ്ങള്‍ നിറഞ്ഞ ജീവിതത്തിലേക്ക് ദേവി മൂക്കുത്തി അമ്മന്‍ കടന്നു വരുന്നതോടെയുള്ള സംഭവ വികാസങ്ങളാണ് ഭക്തി ചിത്രമായി ഒരുക്കുന്ന മൂത്തുക്കി അമ്മന്‍ പറയുന്നത്.
മൗലി, ഉര്‍വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്. ഇശാരി ഗണേഷാണ് നിര്‍മാണം. ഭക്തി ചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന്‍ വേണ്ടി നയന്‍താര ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: