തിരുവനന്തപുരം: സിപിഎം പാര്‍ട്ടി ഒരേ സമയം കോടതിയും പോലീസുമാണെന്ന വിവാദ പരാമര്‍ശവുമായി വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. സംസ്ഥാനത്ത് പാര്‍ട്ടിക്ക് അന്വേഷണത്തിന് പ്രത്യേക സംവിധാനമുണ്ട്. പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ പിന്നെ വനിതാ കമ്മീഷന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും ജോസഫൈന് പറഞ്ഞു. സിപിഎം നേതാക്കന്മാര് പ്രതികളാകുന്ന കേസില്‍ കമ്മീഷന്റെ ഇടപെടലിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷയുടെ വിവാദ പരാമര്‍ശം.
ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്നു പറഞ്ഞു. സ്ത്രീ പീഡന പരാതികളില്‍ ഏറ്റവും കര്‍ശന നടപടിയെടുക്കുന്നത് സിപിഎമ്മാണ്. അതില്‍ അഭിമാനിക്കുന്നുവെന്നും എം.സി.ജോസഫൈന് മാധ്യമങ്ങളോട് പറഞ്ഞു. എസ് രാജേന്ദ്രനും സി.കെ ഹരീന്ദ്രനുമെതിരെ കേസ് എടുത്തിരുന്നുവെന്നും എ വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ താന്‍ പരസ്യ പ്രതികരണം നടത്തിയെന്നും എം.സി. ജോസഫൈന് പറഞ്ഞു. ജോസഫൈന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി ഡിവൈഎഫ്ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ സിപിഎം പാര്‍ട്ടിയാണ് അന്വേഷണം നടത്തിയത്. മന്ത്രി എകെ ബാലനും പികെ ശ്രീമതിയും ചേര്‍ന്നുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷനാണ് ഈ സംഭവം അന്വേഷിച്ചത്. തുടര്‍ന്ന് തീവ്രത കുറഞ്ഞ പീഡനമെന്നു പറഞ്ഞ് കേസ് ഒതുക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് ഒരു നടപടിയും സ്വീകരിച്ചില്ല. ഈ കേസ് പൂഴ്ത്തിവെയ്ക്കാനാണ് ജോസഫൈന് ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: