പാലക്കാട് : ഗര്‍ഭിണിയായ ആനയെ തേങ്ങയ്ക്കുള്ളില്‍ സ്ഫോടകവസ്തു വച്ചാണ് കൊന്നതെന്ന് കണ്ടെത്തി. കേസിലെ മൂന്നാം പ്രതിയും തോട്ടത്തിലെ ജീവനക്കാരനുമായി വില്‍സണ്‍ താന്‍ ആണ് തേങ്ങയ്ക്കുള്ളില്‍ സ്ഫോടകവസ്തു നിറച്ചതെന്ന് വെളിപ്പെടുത്തി.
അതേസമയം കേസിലെ ആദ്യപ്രതികള്‍ ഒളിവിലാണ്. ഇവര്‍ റബര്‍ എസ്റ്റേറ്റ് ഉടമകളാണ്. ഒന്നാം പ്രതി അബ്ദുള്‍ കരീം, രണ്ടാംപ്രതി മകന് റിയാസുദ്ദീന്‍ എന്നിവരാണ് ഒളിവില്‍ പോയത്. അബ്ദുള്‍ കരീം ആയിരുന്നു നിലമ്പൂരില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ വാങ്ങിയത്. കാട്ടുപന്നികളെ വേട്ടയാടി മാംസം വില്‍ക്കുന്നത് ഇവര്‍ പതിവാക്കിയവാരാണെന്ന് പോലീസ് കണ്ടെത്തി.
തേങ്ങ നെടുകെ കീറി സ്ഫോടക വസ്തു നിറച്ചാണ് പന്നിയെ പിടികൂടുന്നതിനുള്ള പടക്കം വില്‍സണ്‍ നിര്‍മിച്ചു നല്‍കിയത്. നേരത്തെ ഇവര്‍ വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും കുഴികളില്‍ ചാടിച്ചുമെല്ലാം ഇവര്‍ പന്നികളെ ഇതിനു മുമ്പും പിടികൂടി വിറ്റഴിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശ്ശനമാക്കിയ സ്ഥിതിക്ക് ഇരുവരും ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. മേയ് 25നാണ് ആനയെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഈച്ചകളും മറ്റും അരിക്കുന്നത് ഒഴിവാക്കാന്‍ വെള്ളത്തിലിറങ്ങി വായ താഴ്ത്തി നില്ക്കുന്ന നിലയിലാണ് ആനയെ കണ്ടെത്തിയത്. അതിനും രണ്ടാഴ്ച മുമ്പ് പരുക്കേറ്റതാണെന്ന് ഫോറസ്റ്റ് സര്ജന് അറിയിച്ചത്.
വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു രണ്ടു കുങ്കിയാനകളെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കരയ്ക്കു കയറ്റാന്‍ സാധിച്ചിരുന്നില്ല. സൈലന്റ്വാലി മേഖലയില്‍ നിന്നുള്ള ആനയാണ് ഇതെന്നാണു കരുതുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ആന ഗര്‍ഭിണിയായിരുന്നു എന്ന് കണ്ടെത്തിയത്. ഇത് രാജ്യത്ത് വന്‍ ചര്‍ച്ചാ വിഷയം ആവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: