അനന്തപുരിയിലൂടെ ഒഴുകുന്ന ‘കൊറോണ’യാണ് ആമയിഴഞ്ചാന്‍ തോട്. ഒരു നാടിനെ തന്നെ അപകടത്തില്‍പ്പെടുത്താന്‍ പറ്റുന്ന മലിനജലവാഹിനി. വെള്ളയമ്പലത്തുനിന്ന് ആരംഭിച്ച് നഗരഹൃദയത്തിലൂടെ ഒഴുകി പാര്‍വതി പുത്തനാറില്‍ എത്തുന്ന തോട് ഇന്നു മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വീതിയും ആഴവും കുറഞ്ഞ് ഒഴുക്ക് നിലച്ചു. നഗരസഭ പ്ലാനിംഗ് ഫണ്ടില്‍ നിന്ന് ലക്ഷക്കണക്കിനുരൂപയും ഓപ്പറേഷന്‍ അനന്തയില്‍ കോടിക്കണക്കിനു രൂപയുമാണ് തോടിന്റെ ശുചീകരണത്തിനായി ഉപയോഗിച്ചത്. രമേശ്വരത്തെ ക്ഷൗരം പോലെ എന്തെങ്കിലും കാട്ടികൂട്ടിയതല്ലാതെതോട് ശുചീകരിക്കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ ബാഴ്‌സിലോണ നഗരവുമായി ബന്ധപ്പെടുത്തി സുന്ദരമാക്കുമെന്ന് ശശി തരൂര്‍ പ്രഖ്യാപനം നടത്തിയിട്ട് പതിറ്റാണ്ടായി… പ്രഖ്യാപനം നടന്നു.. പക്ഷേ പ്രവൃത്തിയില്‍ ആയില്ല… ആമയിഴഞ്ചാന്‍ തോടിന്റെ ദുഃരവസ്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക: