കുടയത്തൂര്‍: ഇടിമിന്നലേറ്റ് വീടിന്റെ വയറിങ് കത്തിനശിച്ചു. വീട്ടിലേക്ക് വലിച്ചിരുന്ന സര്‍വീസ് വയറും കത്തി. വട്ടോലില്‍ സോമന്റെ വീട്ടിലാണ് സംഭവം. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് ശക്തമായ ഇടിയോട് കൂടി മിന്നലുണ്ടായത്.
സോമന് എറണാകുളത്താണ് ജോലി ചെയ്യുന്നത്. സോമന്റെ ഭാര്യ സുമ തൊടുപുഴയില്‍ ഒരു കടയില്‍ ജോലി ചെയ്യുകയാണ് സുമ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത് ഫാനുകളും ലൈറ്റുകളും തകരാറിലായി.
വീട്ടില്‍ ആളില്ലാതിരുന്നതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. സമീപത്തെ നിരവധി വീടുകളില്‍ വൈദ്യുതി ഉപകരണങ്ങള്‍ തകരാറിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: