മലപ്പുറം : സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ തിന്നുന്നതിനിടെ പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം ഓടക്കാലി സ്വദേശി വില്‍സണ്‍ ആണ് അറസ്റ്റിലായത്. അമ്പലപ്പാറ വന മേഖലയില്‍ കൃഷി ചെയ്ത് വരുന്നയാളാണ് വില്‍സണ്‍ എന്ന് പോലീസ് വ്യക്തമാക്കി. രണ്ടു പേര് ഇപ്പോഴും പോലീസ് കസറ്റഡിയിലാണ്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ഇവരുടേയും അറസ്റ്റ് രേഖപ്പെടുത്തും.
പടക്കം പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം. സൈലന്റ് വാലി ബഫര്‍ സോണിനോട് ചേര്‍ന്നുകിടക്കുന്ന തോട്ടങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു. സാധാരണ ഗതിയില്‍ ഇവയെ അകറ്റാന്‍ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കള്‍ ഭക്ഷണത്തില്‍ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം.
കഴിഞ്ഞ ദിവസം പാലക്കാട് – മലപ്പുറം അതിര്‍ത്തിയായ കരുവാരക്കുണ്ട് മേഖലയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ മുറിവുകളും സമാനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരുവാരക്കുണ്ട് വനമേഖലയോട് ചേര്‍ന്നുളള തോട്ടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഈ പ്രദേശത്ത് വന്യമൃഗങ്ങളെ തുരത്താന്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ആഹാരസാധനങ്ങള്‍ വിതറുന്ന ആളുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന കിട്ടിയെന്നാണ് വിവരം.
കരുവാരക്കുണ്ട് ഉള്‍വനത്തിലൂടെ കഷ്ടിച്ച് പതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അമ്പലപ്പാറയിലെത്താം. ചരിഞ്ഞ ആനയുടെ മുറിവിന്റെ പഴക്കവും, പരിക്കേറ്റ ആന ജലാശയം തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കുമെന്നതും കണക്കിലെടുത്താണ് കരുവാരക്കുണ്ടില്‍ നിന്നാവാം ആനയ്ക്ക് പരിക്കേറ്റതെന്ന സാധ്യതയിലേക്ക് അന്വേഷണ സംഘമെത്തുന്നതും. ആന ചരിഞ്ഞ സംഭവത്തില്‍ നിലവില്‍ വനംവകുപ്പും മണ്ണാര്‍ക്കാട് പോലീസും പ്രത്യേകം കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: