കരുവാരക്കുണ്ട്(മലപ്പുറം): ആര്‍ത്തല കോളനിക്ക് സമീപം ജനവാസകേന്ദ്രത്തില്‍ നാലുദിവസമായി തുടരുന്ന അവശനായ കാട്ടാനയ്ക്ക് ചികിത്സ തുടങ്ങി.
മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ സ്ഥലത്തെത്തി. വയനാട്ടില്‍ നിന്നുള്ള ഫോറസ്റ്റ് സര്ജന് അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടി വെച്ചാണ് കാട്ടാനയെ ചികിത്സ ആരംഭിച്ചത്.
വയറിനും തൊണ്ടയുടെ ഭാഗത്തും ഉള്ളിലേക്ക് പരിക്കുണ്ട്. ഇത് ആനകള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. സൈലന്റ്വാലി ബഫര്‍ സോണില്‍ നിന്ന് ആര്‍ത്തല ബംഗ്ലാവ് വഴിയാണ് കാട്ടാന ജനവാസ കേന്ദ്രത്തിലേക്കെത്തിയത്.
അവശനായതോടെ കാട്ടിലേക്ക് മടങ്ങി പോകാന്‍ കഴിഞ്ഞില്ല. നാട്ടുകാരും ഭീതിയിലായിരുന്നു. സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: