ജനീവ: മാസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലും കൊറോണ വൈറസ് വ്യാപനത്തിന് തടയിടാനാകാതെ ലോകം. 66 ലക്ഷം പേരെയാണ് മഹാമാരി ഇതുവരെ ബാധിച്ചത്. ഇന്നലെയും 1,21,414 പേര്‍ക്ക് പുതുതായി രോഗം കെണ്ടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 3.89 ലക്ഷം പേരുടെ ജീവനാണ് കൊറോണ എന്ന അദൃശ്യ ശത്രു ഇല്ലാതാക്കിയത്. 54224 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നെങ്കിലും 31.8 ലക്ഷം പേര്‍ക്ക് രോഗമുക്തി നേടാനായത് പ്രതീക്ഷ നല്കുന്നു. യുഎസ്എ, ലാറ്റിനമേരിക്ക, റഷ്യ, എന്നിവിടങ്ങളിലാണ് വൈറസ് വ്യാപനം നിലവില്‍ ഏറ്റവും ശക്തമായി തുടരുന്നത്.
മരണം പിടിമുറുക്കി ലാറ്റിനമേരിക്ക
കൊറോണ വൈറസ് വ്യാപനം ഏറ്റവും ശക്തമായ ലാറ്റിനമേരിക്കയില്‍ മരണ സംഖ്യ നിയന്ത്രണാതീതമായി ഉയരുന്നു. ബ്രസീലിലും മെക്സിക്കോയിലും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെയുള്ള ഏറ്റവുമുയര്‍ന്ന മരണ നിരക്ക്.
1349 പേര്‍ക്ക് ബ്രസീലില്‍ കൊറോണ ബാധിച്ച് ഇന്നലെ ജീവന് നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണം 32,548 ആയി. 28,633 പേര്‍ക്കു കൂടി കൊറോണ കണ്ടെത്തിയതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 5,84,562 ആയി. രോഗവ്യാപനവും മരണ സംഖ്യയും ക്രമാതീതമായി ഉയര്‍ന്നിട്ടും ബ്രസീലിലെ വിവിധ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചത് തിരിച്ചടിയാകുന്നു. നിയന്ത്രണങ്ങള്‍ ഭാഗികമായി നീങ്ങിയ സാവോപോളോവില്‍ ജൂണ്‍ അവസാനത്തോടെ കൊറോണ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ബുധനാഴ്ച മാത്രം 5188 കേസുകളാണ് സാവോപോളോവില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കൊറോണ വാക്സിന് പരീക്ഷിക്കുന്ന ആദ്യ വിദേശ രാജ്യമാകാനൊരുങ്ങുകയാണ് ബ്രസീല്‍.
വൈറസ് വ്യാപനം ഒരുലക്ഷം കടക്കുന്ന പതിനാലാമത്തെ രാജ്യമായി മെക്സിക്കോ. 101238 പേര്‍ക്ക് ഇതുവരെ രോഗം കണ്ടെത്തി. 1092 പേര് ഇന്നലെ മാത്രം മെക്സിക്കോയില്‍ കൊറോണ ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസത്തെ മരണനിരക്കിന്റെ ഇരട്ടിയാണിത്. ഇതോടെ രാജ്യത്ത് ആകെ മരണം 11700 ആയി.
യുഎസില്‍ വാക്സിന് നിര്‍മാണം 5 കമ്പനികള്‍ക്ക്
കൊറോണ പ്രതിരോധ വാക്സിന് നിര്‍മാണത്തിന് അഞ്ച് കമ്പനികളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുത്തു. വൈറ്റ് ഹൗസ് കൊറോണ ടാസ്ക് ഫോഴ്സാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, അമേരിക്കയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ലക്ഷം കടന്നു. പുതിയ രോഗബാധിതരുടെ എണ്ണം രാജ്യത്ത് വീണ്ടും ഇരുപതിനായിരത്തിന് താഴെയെത്തി. 19699 പേര്‍ക്ക് കൂടി കൊറോണ കണ്ടെത്തിയ അമേരിക്കയില്‍ ഇന്നലെ മരിച്ചത് 995 പേര്. കൊറോണ മുക്തരായവരുടെ എണ്ണം 6.88 ലക്ഷം കടന്നെങ്കിലും 16939 പേര് ഇപ്പോഴും രാജ്യത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു.
റഷ്യയില്‍ രോഗികള്‍ നാലര ലക്ഷത്തിലേക്ക്
വൈറസ് ബാധ ഏറ്റവും രൂക്ഷമായ മൂന്നാമത്തെ രാജ്യമായ റഷ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക്. 8831 പേര്‍ക്ക് ഇന്നലെയും രാജ്യത്ത് കൊറോണ കïെത്തി. 169 പേര്‍ക്കു കൂടി ജീവന് നഷ്ടപ്പെട്ടു. ഇതോടെ ആകെ മരണം 5384 ആയി. 204623 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
ചൈനയെ മറികടന്ന് പാക്കിസ്ഥാനും
ആകെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ പ്രഭവകേന്ദ്രമായ ചൈനയെ മറികടന്ന് പാക്കിസ്ഥാനും. 85,264 പേര്‍ക്ക് പാക്കിസ്ഥാനില്‍ കൊറോണ സ്ഥിരീകരിച്ചു. കുറഞ്ഞത് 1770 പേര്‍ക്കെങ്കിലും വൈറസ് ബാധയില്‍ ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പാക്കിസ്ഥാന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മെയ് ആദ്യ വാരം തന്നെ ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ച രാജ്യത്ത് ഇപ്പോഴും വൈറസ് വ്യാപനം ശക്തമായി തുടരുകയാണ്. 30,128 പേര്‍ക്ക് പാക്കിസ്ഥാനില്‍ രോഗം ഭേദമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: