ചവറ: ചവറ പട്ടത്താനം സൊസൈറ്റി മുക്കിന് സമീപം ചാമക്കാല കിഴക്കതില്‍ അജേഷ്-അമ്പി ദമ്പതികള്‍ക്കും അവരുടെ മൂന്ന് പെണ്മക്കള്ക്കും ഇനി സ്വന്തമായി അടച്ചുറപ്പുള്ള വീടുണ്ട്. സേവാഭാരതിയാണ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയത്. പാറുവിനും വൈഗയ്ക്കും കുഞ്ഞാറ്റയ്ക്കും ഇനി അവരുടെ സ്വന്തം വീട്ടില്‍ തലചായ്ക്കാം.
വീടിന്റെ താക്കോല്‍ ഇന്ന് രാവിലെ 9ന് മിസ്സോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കൈമാറി. സേവനത്തിന്റെ കരുതലാണ് സേവാഭാരതിയെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. കഴിഞ്ഞ മഴയില്‍ ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ വീടിന് മുന്നിലിരുന്ന പെണ്‍കുട്ടികളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി ഇവര്‍ക്കൊരു വീട് നിര്‍മ്മിച്ചു നല്കാന് സേവാഭാരതി പ്രവര്‍ത്തകര്‍ മുന്നോട്ട് വരികയായിരുന്നു.
വീട് നിര്‍മ്മാണത്തിനായി 30 പേരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും പ്രവര്‍ത്തകര്‍ തന്നെ അവരുടെ മറ്റ് ജോലികള്‍ മാറ്റിവച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. വളരെ കുറച്ചുസമയം കൊണ്ട് പണിപൂര്‍ത്തീകരിച്ചു. നാലുമുറികളുള്ള വീടാണ് സജ്ജമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: