തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് എത്തുന്ന വധൂവരന്മാരുടെ കൂടെ വരുന്ന ഫോട്ടോഗ്രാഫര്‍മാരെ തൊഴിലെടുക്കാന്‍ അനുവദിക്കാത്ത ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തെറ്റായ തീരുമാനം പിന്‍വലിക്കണമെന്ന് ഭാരതീയ ഫോട്ടോഗ്രാഫിക് & വീഡിയോഗ്രാഫര്‍ സംഘ് ആവശ്യപ്പെട്ടു.
ലോക്ഡൗണ്‍ കാലത്ത് ജോലിയില്ലാതെ ജീവിതം വഴിവിട്ട് നില്ക്കുന്ന ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മേഖലയിലെ തൊഴിലാളികളെ അവഹേളിക്കുന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം തെറ്റാണ്. ക്ഷേത്രത്തിനുള്ളില്‍ ഫോട്ടോഗ്രാഫര്‍മാരെ റിക്രൂട്ട് ചെയ്യുന്ന ഹീനമായ പ്രവൃത്തി നിര്‍ത്തിവച്ച് വധൂവരന്മാരുടെ കൂടെവരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും നിബന്ധനകളോടെ തൊഴിലെടുക്കാനുള്ള സ്വാതന്ത്രം നല്‍കണമെന്നും സംഘ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ അടിയന്തരനടപടി ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് പരാതി നല്‍കിയതായും ഭാരതീയ ഫോട്ടോഗ്രാഫിക് & വീഡിയോഗ്രാഫര്‍ സംഘ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കുടപ്പനക്കുന്ന് ഉല്ലാസ്, ജനറല്‍ സെക്രട്ടറി കഴക്കൂട്ടം വിനോദ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: