അഞ്ചാലുംമൂട്: വിദ്യാര്‍ഥിക്ക് വാഹനം വിട്ടുനല്‍കാതെ വഞ്ചിച്ച അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കൊല്ലം മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ തൃക്കരുവ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം ആവശ്യപ്പെട്ടു.
തൃക്കരുവയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മകന്റെ ഐഎച്ച്ആര്‍ഡി ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്കു പോകാനായി വാഹനം വിട്ടുനല്‍കാമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ðസമയത്ത് സഹായിച്ചില്ല. ബിജെപി ഏരിയ പ്രസിഡന്റ് സന്തോഷ്, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഘുവിക്രമന്‍, യുവമോര്‍ച്ചാ ജില്ല കമ്മിറ്റി അംഗം ഗോകുല്‍, നേതാക്കളായ ശരത് മങ്ങാട്, രമേശ്, ബിനോയ് മാത്യൂസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: