കുന്നത്തൂര്‍: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിനെ മര്‍ദ്ദിച്ചശേഷം കാല് തല്ലിയൊടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ശൂരനാട് തെക്ക് ഇരവിച്ചിറകിഴക്ക് തെങ്ങുവിള ജംഗ്ഷന് സമീപം ചരുവില്‍ പുത്തന്‍വീട്ടില്‍ ഷാനു(35)വിനാണ് പരിക്കേറ്റത്.
സംഭവത്തില്‍ നൂറനാട് കോട്ടക്കാട് മുറിയില്‍ പറയംകുളം സുമയ്യാ മന്‍സില്‍ സുനീര്‍(30), ശൂരനാട് തെക്ക് ഇരവിച്ചിറകിഴക്ക് കമ്പനിമുക്കില്‍ ആറ്റുത്തറ വടക്കതില്‍ റാഫി(35), തൃക്കുന്നപ്പുഴ വടക്ക് തെങ്ങുവിള അര്ത്തിയില വിളയില്‍ ഷമീര്‍(30), ഇരവിച്ചിറകിഴക്ക് കെസിടി ജംഗ്ഷന് സമീപം പനമൂട്ടില്‍ കാവിന്റെ വടക്കതില്‍ അഭിലാഷ്(30), ഇരവിച്ചിറകിഴക്ക് പനമൂട്ടില്‍ വീട്ടില്‍ അനീഷ്(37) എന്നിവരെയാണ് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28ന് രാത്രി കെസിടി ജങ്ഷന് സമീപം മദ്യപിച്ചെത്തിയ പ്രതികള്‍ അതുവഴി ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനുവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചശേഷം കാലില്‍ കമ്പിവടിക്ക് അടിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പോലീസ് പിടികൂടി.
അടിക്കാനുപയോഗിച്ച ആയുധവും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ശൂരനാട് സിഐ എ. ഫിറോസ്, എസ്ഐ മാരായ പി. ശ്രീജിത്ത്, ചന്ദ്രമോന്‍, എഎസ്ഐമാരായ മധു, ഹര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: