കൊല്ലം: ടൗണ്‍ അതിര്‍ത്തിയിലെ യുവാവിന്റെ കൊലപാതകം കഞ്ചാവുമാഫിയകളുടെ തമ്മിലടിയുടെ തെളിവായി. ഒരിടവേളയ്ക്ക് ശേഷം സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ് മാഫിയസംഘങ്ങള്‍. ഇതിലേറെയും യുവാക്കളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണെന്ന് പോലീസ് വെളിപ്പെടുത്തുന്നു.
ഇന്നലെ ടൗണ്അതിര്ത്തിയില് നടന്ന കൊലപാതകക്കേസിലെ 4 പ്രതികളെ ഉച്ചയോടെ പോലീസ് പിടികൂടി. മുന്‍ വിരോധത്തെ തുടര്‍ന്നാണ് കോതേത്ത് നഗര്‍ 50ല്‍ ഉദയകിരണിനെ ഒരുസംഘം ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്.
പ്രതികളായ ആശ്രാമം ലക്ഷ്മണനഗര്‍ 31ല്‍ മൊട്ട വിഷ്ണു, ലക്ഷ്മണ നഗര്‍ 64ല്‍ ജിതിന്, കിളികൊല്ലൂര്‍ ചേരിക്ഷേത്രനഗര് 63ല്‍ ശരണ്‍, പാരിപ്പള്ളി പടിഞ്ഞാറ്റതില്‍ പട്ടരുവിഷ്ണു എന്നുവിളിക്കുന്ന വിഷ്ണു എന്നിവരാണ് പിടിയിലായത്. മറ്റ് പ്രതികളെക്കുറിച്ചുള്ള സൂചനയും പോലീസിന് ലഭിച്ചു.
കൊല്ലപ്പെട്ട ഉദയകിരണും ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഒന്നാം പ്രതിയായ മൊട്ട വിഷ്ണു പരിക്കുകള്‍പറ്റി ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മൊട്ടവിഷ്ണു കാപ്പ ആക്ട് പ്രകാരം മുന്പ മൂന്നുതവണ കരുതല്‍ തടങ്കലില്‍ കഴിഞ്ഞതാണ്. രണ്ട് മാസം മുമ്പാണ് കരുതല്‍തടങ്കല്‍ കഴിഞ്ഞ് പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: