വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യന്‍ എംബസിക്ക് പുറത്തുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന് ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നു അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത അജ്ഞാതരാണ് പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെയ് 25 നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. ജോർജിന്റെ മരണത്തെ തുടർന്ന് വൻ പ്രതിഷേധമാണ് അമേരിക്കയിലെമ്പാടും നടക്കുന്നത്. കറുത്തവംശജനു നീതി ആവശ്യപ്പെട്ട് തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്തുടനീളം ജനം തെരുവിലിറങ്ങി. കഴിഞ്ഞദിവസം തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, ഷിക്കാഗോ തുടങ്ങിയവ അടക്കം 75-ലധികം നഗരങ്ങളില്‍ പ്രകടനങ്ങളുണ്ടായി.
40-ഓളം നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ജനം വകവച്ചില്ല. അക്രമപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ന്യൂയോര്‍ക്കില്‍ വന്‍കിട ബ്രാന്‍ഡുകളുടെ കടകള്‍ കൊള്ളയടിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: