വാഷിങ്ടണ്‍: അമേരിക്കയില്‍ വര്‍ണവെറിയുടെ ഭാഗമായി പോലാസുകാരാല് കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയിഡ് കൊവിഡ് പോസിറ്റീവ് ആയിരുന്നെന്ന് റിപ്പോര്‍ട്ട്. ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കുകയായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മൂന്നിന് നടത്തിയ ടെസ്റ്റിലാണ് ഫ്ളോയിഡ് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. രോഗം ബാധിച്ചതിന്റെ ബുദ്ധിമുട്ടുകള്‍ കൂടി കാരണമാകാം പോലീസുകാര്‍ കാല്‍മുട്ട് കഴുത്തില്‍ ഞെരിച്ചപ്പോള്‍ വളരെവേഗം ഫ്ളോയിഡ് ശ്വാസംമുട്ടി മരിച്ചതെന്നും മെഡിക്കല്‍ എക്സാമിനര്‍ പറഞ്ഞു.
അതേസമയം, ജോര്‍ജിനെ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിചേര്‍ത്തിരിക്കുകയാണ്. ജോര്‍ജിന്റെ മരണത്തെത്തുടര്‍ന്ന് അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം വാഷിങ്ടണില്‍ അടക്കം കത്തിക്കൊണ്ടിരിക്കുകയാണ്. വൈറ്റ് ഹൗസില്‍ വരെ പ്രതിഷേധക്കാര്‍ എത്തിയതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും കുടുംബത്തെയും അണ്ടര്‍ഗ്രൗണ്ടില്‍ മാറ്റേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം ജോര്‍ജ് ഫ്ളോയിഡിന്റെ കുടുംബം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി സംസാരിച്ചതും ശ്രദ്ധ നേടിയിരുന്നു.ജോര്‍ജ് ഫ്ളോയിഡ് എന്ന കറുതത് വര്‍ഗക്കാരന്റെ കൊലപാതകത്തില്‍ ആളിത്തുടങ്ങിയ പ്രതിഷേധം ഇനിയും അമേരിക്കയില്‍ കെട്ടടങ്ങിയിട്ടില്ല. ഇതിന്റെ പേരില്‍ അമേരിക്കയിലെ പലയിടങ്ങളും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്.
https://www.janmabhumi.in/read/the-black-mind-of-america-article-on-the-murder-of-george-floyd/
പ്രതികരിക്കാൻ ഇവിടെ എഴുതുക: