അടൂര്‍: പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നബാങ്കില് ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച് ഡി. വൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്.
ബാങ്ക് മാനേജരുടെ ക്വാബിനില് എത്തിയ സംഘം ആദ്യം രേഖകള്‍ പരിശോധിച്ചു.തുടര്‍ന്ന് സൂരജ് ബാങ്കില്‍ സ്വര്‍ണ്ണം വച്ച് ലോണ്‍ എടുത്തത് പരിശോധിച്ചു. ആറ് പവ ന് സ്വര്‍ണ്ണം വച്ച് ഒരു ലക്ഷം രൂപ ലോണെടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ പേരിലുള്ള ലോക്കര്‍ തുറന്ന് പരിശോധിച്ചു. ലോക്കറിനുള്ളില്‍ പത്ത് പവന് സ്വര്ണ്ണാഭണങ്ങളാണ് ഉണ്ടായിരുന്നത്.
സൂരജ് ഉത്രയെ വിവാഹം കഴിച്ചപ്പോള്‍ വീട്ടുകാര്‍ നല്കിയ സ്വര്‍ണ്ണാഭരണങ്ങളാണ് ബാങ്കില്‍ സൂക്ഷിച്ചിരുന്നത്. സൂരജിന്റെ പിതാവ് സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് ആറിന് സൂരജിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ രണ്ടിടത്തായി കുഴിച്ചിട്ട നിലയില്‍ മുപ്പത്തിയേഴര പവന് സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു.
സുരേന്ദ്രനാണ് കുഴിച്ചിട്ട സ്വര്‍ണ്ണം എവിടെയെന്ന് കാണിച്ചു കൊടുത്തത്.ഈ സംഭവത്തില്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് സംഘം അന്ന് അറ സ്റ്റ് ചെയ്തിരുന്നു. അപ്രൈസറുടെ സാന്നിധ്യത്തില്‍ ബാങ്കില്‍ ഉണ്ടായിരുന്ന ഉത്രയുടെ സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്തി. മറ്റ് സ്വര്‍ണ്ണാ ഭരണങ്ങള്‍ മറ്റ് ബാങ്കുകളില്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.പരിശോധന പൂര്‍ത്തിയാക്കി വൈകിട്ട് മൂന്നരയോടെയാണ് സംഘം മടങ്ങിയത്.പ്രതി സൂരജ് ജീപ്പില്‍ ഉണ്ടായിരുന്നെങ്കിലും ഇയാളെ ബാങ്കില്‍ കൊണ്ടു വന്നിരുന്നില്ല. ഡി.വൈ.എസ്.പി ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരാണ് ബാങ്കില്‍ പരിശോധനയ്ക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: